പത്തനംതിട്ട സ്വദേശിക്ക് സഹായവുമായി മൈത്രി ബഹ്റൈൻ
text_fieldsമനാമ: ജോലി തേടി ബഹ്റൈനിൽ എത്തി ദുരിതത്തിലായ പത്തനംതിട്ട സ്വദേശിക്ക് സഹായവുമായി മൈത്രി ബഹ്റൈൻ. ഇദ്ദേഹത്തിന് നാട്ടിലേക്ക് തിരിച്ചുപോകുന്നതിനുള്ള വിമാനടിക്കറ്റ് മൈത്രി ബഹ്റൈൻ ചാരിറ്റി വിഭാഗമായ മൈത്രി കനിവ് റിലീഫ് സെല്ലിൽ നിന്നും നൽകി. ചികിത്സയിലുള്ള ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബത്തിന്റെ ദയനീയാവസ്ഥ മനസ്സിലാക്കിയാണ് മൈത്രി സഹായത്തിനെത്തിയത്.
ചടങ്ങിൽ മൈത്രി ബഹ്റൈൻ പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറ, ജനറൽ സെക്രട്ടറി സുനിൽ ബാബു, ട്രഷറർ അബ്ദുൽ ബാരി, വൈസ് പ്രസിഡന്റ് സക്കീർ ഹുസൈൻ, ജോ. സെക്രട്ടറി സലീം തയ്യിൽ എന്നിവരുടെ സാന്നിധ്യത്തിൽ ചാരിറ്റി കൺവീനർ ഷിബു ബഷീർ ടിക്കറ്റ് കൈമാറി. പത്തനംതിട്ട സ്വദേശിക്കുവേണ്ടി വൈസ് പ്രസിഡന്റ് സക്കീർ ഹുസൈൻ ടിക്കറ്റ് ഏറ്റുവാങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.