മൈത്രി ബഹ്റൈൻ മെഗാ മെഡിക്കൽ ക്യാമ്പ്
text_fieldsമനാമ: ബഹ്റൈൻ ദേശീയദിനത്തോടനുബന്ധിച്ച് മൈത്രി ബഹ്റൈൻ അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ച് സംഘടിപ്പിച്ച 15 ദിവസത്തെ മെഗാ മെഡിക്കൽ ക്യാമ്പ് സമാപിച്ചു.
മനാമ അൽ ഹിലാൽ മെഡിക്കൽ സെന്ററിൽ നടന്ന സമാപന ചടങ്ങ് പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂർ ഉദ്ഘാടനം ചെയ്തു. മൈത്രി പ്രസിഡൻറ് നൗഷാദ് മഞ്ഞപ്പാറ അധ്യക്ഷത വഹിച്ചു.
സാമൂഹിക പ്രവർത്തകൻ കെ.ടി. സലീം, പ്രോഗ്രാം കോഓഡിനേറ്റർ കോയിവിള മുഹമ്മദ് കുഞ്ഞ്, ഹോസ്പിറ്റൽ പ്രതിനിധി പ്യാരി ലാൽ, എക്സിക്യൂട്ടിവ് അംഗങ്ങളായ ഷാജഹാൻ, ഷിനു ടി. സാഹിബ്, ജോ. സെക്രട്ടറി സലിം തയ്യിൽ തുടങ്ങിയവർ സംസാരിച്ചു. മെഡിക്കൽ ക്യാമ്പ് 450ഓളം പേർ ഉപയോഗപ്പെടുത്തി.
എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ ഷബീർ ക്ലാപ്പന, അൻഷാദ് അഞ്ചൽ എന്നിവർ ചടങ്ങുകൾ നിയന്ത്രിച്ചു. മൈത്രി സെക്രട്ടറി സുനിൽ ബാബു സ്വാഗതവും വൈസ് പ്രസിഡന്റ് സക്കീർ ഹുസൈൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.