മൈത്രി ആരോഗ്യ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
text_fieldsമനാമ: ആരോഗ്യം സംരക്ഷിക്കാം കരുതലോടെ ജീവിക്കാം എന്ന ശീർഷകത്തിൽ കിംസ് മെഡിക്കൽ ഹോസ്പിറ്റലുമായി സഹകരിച്ച് മൈത്രി റമദാൻ ആരോഗ്യ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. മൈത്രി ബഹ്റൈൻ പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറയുടെ അധ്യക്ഷതയിൽ ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു.
കിംസ് ഹോസ്പിറ്റൽ ചീഫ് ഓപറേറ്റിങ് ഓഫിസർ താരിഖ് നജീബ് ആശംസകൾ നേർന്ന് സംസാരിച്ചു. ആരോഗ്യ ബോധവത്കരണ ക്ലാസിന് യൂറോളജി ഹെഡ് ഡോ. മഹേഷ് കൃഷ്ണസ്വാമി നേതൃത്വം നൽകി. ശ്രോതാക്കളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. രക്ഷാധികാരികളായ ഷിബു പത്തനംതിട്ട, അബ്ദുൽ വഹാബ്, സയ്യിദ് റമദാൻ നദവി, സാമൂഹിക പ്രവർത്തകരായ ഷാനവാസ്, മൻഷീർ, സ്റ്റീവ് വെൻസൺ, ഫൈസൽ താമരശ്ശേരി, ഗഫൂർ മൂക്കുതല എന്നിവർ സന്നിഹിതരായിരുന്നു.
ജോയന്റ് സെക്രട്ടറി സലിം തയ്യിൽ, ട്രഷറർ അബ്ദുൽ ബാരി, എക്സിക്യൂട്ടിവ് അംഗങ്ങളായ കോയിവിള മുഹമ്മദ് കുഞ്ഞ്, അനസ് കരുനാഗപ്പള്ളി, ഷബീർ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. മൈത്രി ജനറൽ സെക്രട്ടറി സുനിൽ ബാബു സ്വാഗതവും വൈസ് പ്രസിഡൻറ് സക്കീർ ഹുസൈൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.