മാനവ മൈത്രി സന്ദേശം വിളിച്ചോതി മൈത്രിയുടെ ഇഫ്താർ വിരുന്ന്
text_fieldsമൈത്രി സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽനിന്ന്
മനാമ: മൈത്രിയുടെ നേതൃത്വത്തിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. ബി.എം.സി ഹാളിൽ നടന്ന ചടങ്ങിൽ മൈത്രി അംഗങ്ങളും കുടുംബാംഗങ്ങളും ക്ഷണിക്കപ്പെട്ട അതിഥികളും പങ്കെടുത്തു. ഇഫ്താർ വിരുന്ന് മഹറൂഫ് നവാസിന്റെ ഖുർആൻ പാരായണത്തോടെ ആരംഭിച്ചു.
മാനവ സമൂഹത്തിന്റെ ഉന്നമനത്തിനും യുവതലമുറയിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിൽ നാം ജാഗ്രത പാലിക്കണമെന്ന് റമദാൻ സന്ദേശത്തിൽ മൈത്രി രക്ഷാധികാരി സൈയദ് റമദാൻ നദ്വി സദസ്സിന് ഉദ്ബോധിപ്പിച്ചു.മൈത്രി പ്രസിഡന്റ് സലീം തയ്യിൽ അധ്യക്ഷത വഹിച്ച ഇഫ്താർ വിരുന്നിൽന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഗോപിനാഥമേനോൻ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിച്ചു. ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, സാമൂഹ്യ പ്രവർത്തകരായ കെടി സലിം, സൽമാനുൽ ഫാരിസ്, ഈ വി രാജീവൻ, പ്രഫസർ വേണുഗോപാൽ, മുസ്തഫ പടവ് കുടുംബ വേദി, കെ.പി.എ ട്രഷറർ ജമാൽ, വൈസ് പ്രസിഡൻ്റ് നൗഷാദ് മഞ്ഞപ്പാറ, രക്ഷാധികാരി നിസാർ കൊല്ലം, മുൻ പ്രസിഡന്റുമാരായ ഷിബു പത്തനംതിട്ട, സിബിൻ സലിം, ബിനു ക്രിസ്റ്റി കെ.സി.എ സെക്രട്ടറി, ഹരീഷ് നായർ എന്നിവർ ആശംസകൾ നൽകി സംസാരിച്ചു. ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ സ്വാഗതം പറഞ്ഞ ഇഫ്താർ വിരുന്ന് ചീഫ് കോഓഡിനേറ്റർ സുനിൽ ബാബു യോഗം നിയന്ത്രിച്ചു.
ജോയന്റ് സെക്രട്ടറി ഷബീർ അലി അസ്സി ട്രഷറർ ഷാജഹാൻ, ചാരിറ്റി കൺവീനർ അൻവർ ശൂരനാട്, മെംബർഷിപ് കൺവീനർമാരായ അബ്ദുൽസലിം, നവാസ് കുണ്ടറ, റജബുദ്ദീൻ, എക്സിക്യൂട്ടിവ് അംഗങ്ങളായ ഷറഫുദ്ദീൻ അസീസ്,അജാസ് മഞ്ഞപ്പാറ, ഷിറോസ് മഞ്ഞപ്പാറ, അൻസാർ തേവലക്കര, നിസാം, നിസാർ ചാമ്പക്കടവ്, നൗഷാദ് തയ്യിൽ, ഫരീദ് മീരാൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ട്രഷറർ അബ്ദുൽ ബാരി നന്ദി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.