മലബാർ അടുക്കള ഓണാഘോഷം
text_fieldsമനാമ: മലബാറിലെ രുചിവൈവിധ്യങ്ങളെ നെഞ്ചിലേറ്റിയ കൂട്ടായ്മയായ മലബാർ അടുക്കള ബഹ്റൈൻ ചാപ്റ്റർ ഓണാഘോഷം സംഘടിപ്പിച്ചു. പൊന്നോണം 2023 എന്ന പേരിൽ ബഹ്റൈൻ ബീച്ച് ബേ റിസോർട്ട് സല്ലാഖിൽ നടന്ന പരിപാടിയിൽ മലബാർ അടുക്കള ബഹ്റൈൻ ചാപ്റ്റർ അഡ്വൈസറി ബോർഡ് അംഗം സുബിനാസ് കിട്ടു അധ്യക്ഷത വഹിച്ചു.
സാമൂഹിക പ്രവർത്തകനും മലയാളി ബിസിനസ് ഫോറം ഭാരവാഹിയുമായ ബഷീർ അമ്പലായി വിശിഷ്ടാതിഥിയായിരുന്നു. നിസാർ കുന്നംകുളത്തിങ്കൽ ആശംസ നേർന്നു. വാദ്യ കലാകാരന്മാരോടൊപ്പമുള്ള ഘോഷയാത്ര, പൂക്കളം, കമ്പവലി, ഉറിയടി, തിരുവാതിരക്കളി, മറ്റു കലാപരിപാടികൾ എന്നിവക്കൊപ്പം ആഷിഫ് ആച്ചി നേതൃത്വം നൽകിയ ഗാനമേളയും ഉണ്ടായിരുന്നു.
ഓണസദ്യയും ഒരുക്കി. ചീഫ് കോഓഡിനേറ്റർ സുമ ദിനേശ്, കോഓഡിനേറ്റർമാരായ ഷംറൂൺ മഷൂദ്, അഞ്ജലി അഭിലാഷ്, പ്രോഗ്രാം കൺവീനർ മുബീൻ മുസ്തഫ, എക്സിക്യൂട്ടിവ് മെംബർമാരായ മഷൂദ്, ദിനേശ്, ഷഹീർ മെഹ്മൂദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.