മലബാർ എഫ്.സി ബഹ്റൈൻ വെറ്ററൻസ് ഫുട്ബാൾ ടൂർണമെന്റ് 19 മുതൽ
text_fieldsമനാമ: മലബാർ എഫ്.സി ബഹ്റൈനിന്റെ കീഴിൽ മലബാർ മെഗാ കപ്പ് എന്ന പേരിൽ വെറ്ററൻസ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു. ഒക്ടോബർ 19നും 20നും ആയി നടത്താൻ ഉദ്ദേശിക്കുന്ന ടൂർണമെന്റിൽ 16 ടീമുകൾ മാറ്റുരക്കും.40 വയസ്സിനു മുകളിലുള്ള കളിക്കാരുടെ കൂടെ 35 വയസ്സിനു മുകളിലുള്ള രണ്ട് കളിക്കാരെ കൂടി ഉൾപ്പെടുത്താമെന്ന് ടൂർണമെന്റ് കോഓഡിനേറ്റർ തസ്ലിം തെന്നടൻ അറിയിച്ചു.
ഇന്ത്യൻ പ്രവാസികളായ അമച്വർ, സെമി പ്രഫഷനൽ കളിക്കാരെ മാത്രം പങ്കെടുപ്പിച്ച് നടത്തുന്ന ടൂർണമെന്റിൽ രജിസ്റ്റർ ചെയ്യാൻ 34223949 എന്ന നമ്പറിൽ ബന്ധപ്പെടണം. ഹൃദയാഘാത മരണങ്ങളും മറ്റു മാനസിക ശാരീരിക ആരോഗ്യ പ്രശ്നങ്ങളും പ്രവാസ ജീവിതത്തിൽ വർധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ വ്യായാമത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരിക്കുക എന്നതുകൂടിയാണ് ടൂർണമെന്റിന്റെ ലക്ഷ്യമെന്ന് കമ്മിറ്റി അംഗമായ മുഹമ്മദ് ഫർഹാൻ അറിയിച്ചു.
സംഘാടക സമിതി യോഗത്തിൽ യാസർ അറഫാത്ത്, റിനോ സ്കറിയ, സംഷീർ പിലാക്കാടൻ, ടി.കെ. യാക്കൂബ്, അൻവർ, അഷ്റഫ്, കുമാർ, റബിൻ യാസർ എന്നിവർ സംസാരിച്ചു. കമ്മിറ്റി അംഗം ഇഹ്സാൻ കലകപ്പാറ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.