മലബാർ ഗോൾഡ് ആഭരണങ്ങളണിഞ്ഞ് ആലിയ ഭട്ട്
text_fieldsമനാമ: മലബാർ ഗോൾഡ് ആഭരണങ്ങളണിഞ്ഞ് ബ്രാൻഡ് അംബാസഡറായ ആലിയ ഭട്ട് ഫാഷൻ ഷോയിൽ. ന്യൂയോർക്കിലെ ഐക്കണിക് എം.ഇ.ടി ഗാലയിൽ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട് കോസ്റ്റ്യൂം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ധനസമാഹരണത്തിനായി ഫാഷൻ മാസികയായ വോഗ് സംഘടിപ്പിച്ച ഇവന്റിലാണ് ആലിയ ഭട്ട് ശ്രദ്ധേയയായത്.
ജർമൻ ഡിസൈനർ കാൾ ലാഗർഫെൽഡിനോടുള്ള ആദര സൂചകമായി സംഘടിപ്പിച്ച ചടങ്ങിൽ പ്രശസ്ത ജ്വല്ലറി ഡിസൈനർ ആലീസ് സിക്കോളിനി രൂപകൽപന ചെയ്ത ഡയമണ്ട് മോതിരമാണ് ആലിയ അണിഞ്ഞത്. പ്രബൽ ഗുരുങ് ഡിസൈൻ ചെയ്ത വസ്ത്രത്തിൽ മുത്തുകളും പവിഴവും പതിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.