മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് 25,0000 ഇഫ്താർ കിറ്റുകള്‍ വിതരണം ചെയ്യും
text_fieldsമനാമ: മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് റമദാനിൽ 25,0000 ലധികം ഇഫ്താര്‍ ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്യും. വിവിധ രാജ്യങ്ങളിലെ എംബസികള്‍, അതോറിറ്റികള്‍, എൻ.ജി.ഒകൾ, സംഘടനകള്‍ എന്നിവയുമായി സഹകരിച്ചാണ് പ്രവർത്തനം. ബഹ്റൈന്‍, കുവൈത്ത്, യു.എ.ഇ, സൗദി, ഖത്തര്‍, ഒമാന്‍, മലേഷ്യ, സിംഗപ്പൂര്‍, യു.എസ്.എ, യു.കെ, കാനഡ, ആസ്ട്രേലിയ എന്നിവിടങ്ങളിലായാണ് ഇഫ്താര്‍ ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്യുക. 13 രാജ്യങ്ങളില്‍ ഗ്രൂപ് വര്‍ഷം മുഴുവനും നടത്തുന്ന ഇ.എസ്.ജി ഉദ്യമങ്ങള്‍ക്ക് പുറമേയാണ് ഇത്.
ബഹ്റൈനില്‍ അസ്കര്‍, മഅമീര്, ഹമദ് ടൗണ്‍, സലാംബാദ്, ഹിദ്ദ് എന്നിവിടങ്ങളിലെ തൊഴിലാളികള്‍ക്കിടയില്‍ ഇഫ്താര്‍ ഭക്ഷണം വിതരണം ചെയ്യും. കെ.എം.സി.സി, റോയല്‍ ചാരിറ്റി ഓര്ഗനൈസേഷന്, സമസ്ത ബഹ്റൈന്‍, ഫ്രണ്ട്ഷിപ് സൊസൈറ്റി ഫോര്‍ ബ്ലൈന്‍ഡ്, ട്രീ ഓഫ് ലൈഫ് ചാരിറ്റി സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെയാണ് ഭക്ഷണവിതരണം നടത്തുന്നത്.
1993ല്‍ സ്ഥാപനം ആരംഭിച്ചത് മുതല്‍ മലബാര്‍ ഗ്രൂപ്പിന്റെ ഏറ്റവും പ്രധാന സാമൂഹിക ഉദ്യമങ്ങളില്‍ ഒന്നാണ് ‘ഹംഗര്‍ ഫ്രീ വേള്‍ഡ്’ പദ്ധതി. ലോകമെമ്പാടുമുള്ള 85 സ്ഥലങ്ങളിലായി ദാരിദ്ര്യം ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുകയാണെന്നും, റമദാന് മാസത്തില്‍ ഈ പദ്ധതി കൂടുതല്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്നും മലബാര്‍ ഗ്രൂപ് ചെയര്മാന് എം.പി. അഹമ്മദ് പറഞ്ഞു.
റമദാനിലെ സാമൂഹിക ക്ഷേമ ഉദ്യമങ്ങളെല്ലാം സഹാനുഭൂതിയോടെയും, സമര്‍പ്പണത്തോടെയും മുന്നോട്ടുകൊണ്ടുപോകുന്നതാണെന്ന് മലബാര്‍ ഗ്രൂപ് വൈസ് ചെയര്മാന് കെ.പി.അബ്ദുൽ സലാം പറഞ്ഞു. കൂട്ടമായ വളര്‍ച്ച ഉറപ്പാക്കുക എന്ന നയത്തിന്റെ ഭാഗമായാണ് സാമൂഹിക ശാക്തീകരണ ഉദ്യമങ്ങള്‍ മുന്നോട്ടുപോകുന്നതെന്ന് മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.