എലഗന്‍സ് കലക്ഷനുമായി മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ്
text_fieldsമനാമ: മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് 'ദ എലഗന്‍സ് കലക്ഷന്‍' എന്ന പേരില്‍ ഏറ്റവും പുതിയ ഡയമണ്ട് ആഭരണ ശേഖരം പുറത്തിറക്കി. ആധുനിക കാലത്തെ സ്ത്രീകള്ക്കിണങ്ങുന്ന രീതിയില്‍ പ്രത്യേകം രൂപകൽപന ചെയ്ത എലഗന്‍സ് കലക്ഷനില്‍ സ്വർണത്തില്‍ സജ്ജീകരിച്ചിരിക്കുന്ന കമനീയമായ വജ്രാഭരണങ്ങളാണുള്ളത്.
ഓരോരുത്തരുടെയും വ്യക്തിത്വത്തെ പ്രതിധ്വനിപ്പിക്കുന്ന വ്യത്യസ്തവും അതിമനോഹരവുമായ വജ്രാഭരണങ്ങള്‍ സ്ത്രീകള്‍ക്കായി ഒരുക്കിയിട്ടുണ്ടെന്ന് മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഇൻറര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ് പറഞ്ഞു. തങ്ങളുടെയോ, പ്രിയപ്പെട്ടവരുടെയോ നേട്ടങ്ങള്‍ ആഘോഷിക്കുന്നതിനോ അമൂല്യമായ അവസരങ്ങളില്‍ വിലമതിക്കാനാവാത്ത ഓർമകള്‍ പങ്കുവെക്കുന്ന സമ്മാനങ്ങളായി നല്‍കുന്നതിനോ ഏറ്റവും ഉചിതമായ ഡയമണ്ട് ആഭരണ ശ്രേണിയാണ് ദി എലഗന്‍സ് കലക്ഷന്‍ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതുതായി പുറത്തിറക്കിയ ഈ വജ്രാഭരണ ശേഖരങ്ങൾക്ക് എല്ലാ പരിരക്ഷയും വാഗ്ദാനം ചെയ്യുന്നുണ്ട്. ഓരോ വജ്രവും അന്താരാഷ്ട്ര തലത്തില്‍ അംഗീകാരമുള്ള ലാബുകള്‍ സര്‍ട്ടിഫൈ ചെയ്യുകയും സ്ഥാപനത്തിെൻറ തന്നെ 28 ഗുണനിലവാര പരിശോധനകളിലൂടെ കടന്നുപോകുകയും മികച്ച നിലവാരം സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നെക്ലസ് സെറ്റുകള്‍, പെന്‍ഡൻറ് സെറ്റുകള്‍, വളകള്‍, മോതിരങ്ങള്‍ എന്നിവയിൽ 60ലധികം സവിശേഷ ഡിസൈനുകള്‍ എലഗന്‍സ് കലക്ഷനിയലുണ്ട്. തിരഞ്ഞെടുത്ത സ്റ്റോറുകളില്‍ മാത്രമായിരിക്കും ഈ ശേഖരം ലഭ്യമാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.