മലർവാടി ബാലസംഘം റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു
text_fieldsമനാമ: മലർവാടി ബാലസംഘം മുഹറക്ക്, കാസിനോ യൂനിറ്റുകൾ സംയുക്തമായി റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു.മർവ ഫാത്തിമയുടെ പ്രാർഥനയോടെ തുടക്കംകുറിച്ച പരിപാടിയിൽ മുഹറഖ് മലയാളി സമാജം ജനറൽ സെക്രട്ടറിയും അധ്യാപകനുമായ ആനന്ദ് വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.
ദേശഭക്തി ഗാനങ്ങൾ, കഥ പറയൽ, പ്രസംഗം, നാടൻ പാട്ട്, കീ ബോർഡ് പ്ലേ തുടങ്ങി വിവിധ പരിപാടികളിൽ ദിയ പ്രമോദ്, ദിശ പ്രമോദ്, ജോൾ, മുഹമ്മദ് റാസിൻ, സാഹസ്രായി ആനന്ദ്, നേഹ അരുൺ, മുഹമ്മദ് അബ്ദുൽ ജലീൽ, നൈറ നവാസ്, മിൻഹാ ഫാത്തിമ, ഷയാൻ ഷഹീൻ, മരിയ ജോൺസൻ, ഹൃതിക അനിൽ, അനഘ അരുൺ, അഹ്മദ് എന്നീ കുട്ടികൾ പങ്കെടുത്തു.സീനിയർ മെൻറർമാരായ സമീറ നൗഷാദ്, മുഫസിറ, സാജിദ് അലി ചേന്ദമംഗലൂർ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.