മലർവാടി റിപ്പബ്ലിക് ദിന സംഗമം
text_fieldsറിപ്പബ്ലിക് ദിനം പ്രമാണിച്ച് മലർവാടി മുഹറഖ് ഏരിയ സംഘടിപ്പിച്ച പരിപാടിയിൽ മലർവാടി ബാലസംഘം കുട്ടികൾ
മനാമ: ഇന്ത്യയുടെ 76ാമത് റിപ്പബ്ലിക് ദിനം പ്രമാണിച്ച് മലർവാടി മുഹറഖ് ഏരിയ ബാലസംഗമം സംഘടിപ്പിച്ചു. മുഹറഖ് ഫ്രണ്ട്സ് ഓഫിസിൽ നടന്ന പരിപാടിയിൽ നിരവധി കുട്ടികൾ പങ്കെടുത്തു.
ചടങ്ങിൽ മീഡിയവൺ ബ്യൂറോ ചീഫ് സിറാജ് പള്ളിക്കര റിപ്പബ്ലിക് ദിന സന്ദേശം നൽകി. മിൻഹാൽ കെ. ഷമീറിന്റെ പ്രാർഥനയോടെ ആരംഭിച്ച പരിപാടിയിൽ, ഹേബ നജീബ് അധ്യക്ഷതവഹിച്ചു. ചിത്രരചന മത്സരം പ്രശ്നോത്തരി എന്നിവയിൽ നിരവധി കുട്ടികൾ മാറ്റുരച്ചു.
ചിത്രരചന മത്സരത്തിൽ (കിഡ്സ് വിഭാഗം) ഇഷാ മെബിൻ, മെഹർ മറിയം നിസാം, ഇബ്രാഹിം മർസൂഖ് എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.
സബ് ജൂനിയർ വിഭാഗത്തിൽ ജസ, അസ്റാ ഹബീബ്, ഹവ്വ ബിൻത് നബീൽ എന്നിവരും ജൂനിയർ വിഭാഗത്തിൽ നസ്രിയ നൗഫൽ, ആയിഷ മൻഹ, ഹംദാൻ ബിൻ താഹിർ എന്നിവർ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി.
വിജയികൾക്ക് ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ മുഹറഖ് ഏരിയ വനിതാ വിഭാഗം പ്രസിഡന്റ് സുബൈദ മുഹമ്മദലി സമ്മാനങ്ങൾ വിതരണം ചെയ്തു. റഷീദ മുഹമ്മദലി, യാസ്മിൻ, ദിൽഷാദ് ബീഗം, മലർവാടി ഏരിയ കൺവീനർ ഫസീല അബ്ദുല്ലാഹ് എന്നിവർ നേതൃത്വം നൽകി. സലാഹുദ്ദീൻ കിഴിശ്ശേരി സമാപനം നിർവഹിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.