മലർവാടി ബഹ്റൈൻ ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
text_fieldsമനാമ: മലർവാടി ബഹ്റൈൻ സംഘടിപ്പിച്ച ദേശീയദിനാഘോഷം ശ്രദ്ധേയമായി. മലർവാടി കൂട്ടുകാർ ബഹ്റൈന്റെ വർണാഭമായ പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ചു നടത്തിയ ഘോഷയാത്രയോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്.
പേപ്പർ വോക്ക്, കപ് ആൻഡ് സ്ട്രോ, ആപ്പിൾ ബനാന ഓറഞ്ച്, കലക്ട് ബോൾസ് വിത് നീസ്, ഇൻ ആൻഡ് ഔട്ട്, ബോൾസ് ഇൻ ബാസ്കറ്റ് , ട്രാൻസ്ഫർ പോമ്പോംസ്, കപ്പ് പിരമിഡ്, മധുരം മലയാളം, ജംപ് വിത് ഒബ്ജക്റ്റ്, ബിസ്കറ്റ് തിന്നൽ തുടങ്ങിയ മത്സരങ്ങൾ നടന്നു.
കിഡ്സ്, സബ് ജൂനിയർ, ജൂനിയർ വിഭാഗങ്ങളിലായി നടത്തിയ മത്സരങ്ങളിൽ നൂറുകണക്കിന് കുട്ടികൾ പങ്കെടുത്തു. റന, ഷാനി റിയാസ്, ഷമീമ, അൻസിയ, ലുലു ഹഖ്, ഷിഫ, സോന സക്കരിയ, സജ്ന, ബുഷ്റ ഹമീദ്, സഫ, ഷഫീന ജാസിർ, ഷഹീന നൗമൽ, മെഹർ, ദിയ, ജസീന അഷ്റഫ്, സൈൻ സാജിർ, മുർശിദ സലാം, ഫിദ തസ്നീം, സാബിറ ഫൈസൽ, ഷബീഹ ഫൈസൽ, റഷീദ ബദ്ർ എന്നിവർ മൽസരങ്ങൾ നിയന്ത്രിച്ചു.
തുടർന്ന് അൽ അഹ് ലി ക്ലബ് ഗ്രൗണ്ടിൽ ഒരുക്കിയ കളിമൂലകൾ കുട്ടികൾക്ക് കൗതുകവും ആവേശവും നിറച്ചു. പേപ്പർ വോക്ക്, കപ് ആൻഡ് സ്ട്രോ, ആപ്പിൾ ബനാന ഓറഞ്ച്, കലക്ട് ബോൾസ് വിത് നീസ്, ഇൻ ആൻഡ് ഔട്ട്, ബോൾസ് ഇൻ ബാസ്കറ്റ് , ട്രാൻസ്ഫർ പോമ്പോംസ്, കപ്പ് പിരമിഡ്, മധുരം മലയാളം, ജംപ് വിത് ഒബ്ജക്റ്റ്, ബിസ്കറ്റ് തിന്നൽ തുടങ്ങിയ മത്സരങ്ങൾ നടന്നു. കിഡ്സ്, സബ് ജൂനിയർ, ജൂനിയർ വിഭാഗങ്ങളിലായി നടത്തിയ മത്സരങ്ങളിൽ നൂറുകണക്കിന് കുട്ടികൾ പങ്കെടുത്തു.
റന, ഷാനി റിയാസ്, ഷമീമ, അൻസിയ, ലുലു ഹഖ്, ഷിഫ, സോന സക്കരിയ, സജ്ന, ബുഷ്റ ഹമീദ്, സഫ, ഷഫീന ജാസിർ, ഷഹീന നൗമൽ, മെഹർ, ദിയ, ജസീന അഷ്റഫ്, സൈൻ സാജിർ, മുർശിദ സലാം, ഫിദ തസ്നീം, സാബിറ ഫൈസൽ, ഷബീഹ ഫൈസൽ, റഷീദ ബദ്ർ എന്നിവർ മൽസരങ്ങൾ നിയന്ത്രിച്ചു.
കിഡ്സ് വിഭാഗത്തിൽ മനാർ ഒന്നാം സ്ഥാനവും ഇബ്രാഹീം മർസൂഖ് രണ്ടാം സ്ഥാനവും ഫൈഹ ഫൈസൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സബ് ജൂനിയർ വിഭാഗത്തിൽ ഹംദ ആയിശ (ഒന്നാം സ്ഥാനം), റിസ ഫാത്തിമ (രണ്ടാം സ്ഥാനം), മുഹമ്മദ് റയ്യാൻ (മൂന്നാം സ്ഥാനം), ജൂനിയർ വിഭാഗത്തിൽ സൈനുൽ ആബിദീൻ (ഒന്നാം സ്ഥാനം), ഷിസ ഫാത്തിമ (രണ്ടാം സ്ഥാനം), അവ്വാബ് സുബൈർ (മൂന്നാം സ്ഥാനം) കരസ്ഥമാക്കി.
വിജയികൾക്ക് ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ് സുബൈർ എം.എം, ജനറൽ സെക്രട്ടറി സഈദ് റമദാൻ നദ് വി, വൈസ് പ്രസിഡന്റുമാരായ ജമാൽ നദ്വി, സമീർ ഹസൻ, അസിസ്റ്റന്റ് ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ, വനിതാവിഭാഗം ആക്ടിങ് പ്രസിഡന്റ് സാജിദസലീം, എക്സിക്യൂട്ടിവ് അംഗങ്ങളായ മുഹമ്മദ് മുഹ് യുദ്ദീൻ, സജീബ്, വി. അബ്ദുൽ ജലീൽ, മൂസ കെ. ഹസൻ എന്നിവർ സമ്മാനങ്ങൾ നൽകി.
മലർവാടി കൺവീനർ റഷീദ സുബൈർ, നൂറ ഷൗക്കത്തലി, അസ്ലം വേളം, ഷാനി സക്കീർ, ഫസീല യൂനുസ്, റസീന അക്ബർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.