മലയാളം മിഷൻ കൈയെഴുത്ത് മത്സരം നടത്തുന്നു
text_fieldsമനാമ: മലയാളം മിഷൻ കേരളപ്പിറവി ആഘോഷത്തോടനുബന്ധിച്ച് കൈയെഴുത്തു മത്സരം സംഘടിപ്പിക്കുന്നു. 'ജനാധികാരത്തിന്റെ കിളിവാതിൽ' എന്ന മത്സരത്തിൽ ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി മലയാളം മിഷൻ അധ്യാപകർക്കും പഠിതാക്കൾക്കും പങ്കെടുക്കാം.
ആറുമുതൽ 12 വരെ പ്രായമുള്ള കുട്ടികൾക്ക് ജൂനിയർ വിഭാഗത്തിലും 13 മുതൽ 20 വരെയുള്ളവർക്ക് സീനിയർ വിഭാഗത്തിലും മത്സരിക്കാം. അധ്യാപകർക്ക് പ്രായപരിധിയില്ല. ഇന്ത്യൻ ഭരണഘടന ആമുഖത്തിന്റെ മലയാള പരിഭാഷയാണ് മത്സരത്തിനായി എഴുതേണ്ടത്. കൈയെഴുത്ത് സ്കാൻ ചെയ്ത് ഒക്ടോബർ 25ന് ബഹ്റൈൻ സമയം ഉച്ചക്ക് 2.30ന് മുമ്പ് malayalammissionkerala01@gmail.com എന്ന ഇ-മെയിലിലേക്ക് അയക്കണം.
സീനിയർ, ജൂനിയർ വിഭാഗങ്ങളിൽ മികച്ച അഞ്ച് കൈയെഴുത്തുകൾക്കും അധ്യാപകരുടെ വിഭാഗത്തിൽ മികച്ച 10 കൈയെഴുത്തുകൾക്കും സമ്മാനം നൽകും. ഭരണഘടനയുടെ മലയാള പരിഭാഷയും ആമുഖം ആലേഖനം ചെയ്ത ഫലകവുമാണ് സമ്മാനം. വിജയികളെ നവംബർ ഒന്നിന് തിരുവനന്തപുരത്ത് പ്രഖ്യാപിക്കുമെന്ന് മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്റർ ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബിജു എം. സതീഷ് (36045422), രജിത അനി (38044694) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.