മലയാളം മിഷൻ രചന മത്സരം: ആദർശ് മാധവൻകുട്ടിക്കും സരിത സുരേഷിനും സമ്മാനം
text_fieldsമനാമ: മലയാളം മിഷൻ ഓണാഘോഷ ഭാഗമായി പഠിതാക്കൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർക്കായി ആഗോളതലത്തിൽ നടത്തിയ രചനാ മത്സരത്തിൽ രക്ഷിതാക്കളുടെ വിഭാഗത്തിൽ ബഹ്റൈനിൽനിന്നുള്ള ആദർശ് മാധവൻകുട്ടി ഒന്നാം സ്ഥാനവും സരിത സുരേഷ് മൂന്നാം സ്ഥാനവും നേടി.തിരുവനന്തപുരം സ്വദേശിയായ ആദർശ് മാധവൻകുട്ടി എട്ടു വർഷമായി ബഹ്റൈനിലുണ്ട്. ഭാര്യ: ലക്ഷ്മി. മക്കൾ: മാനവ്, മുകുന്ദ്.കഥ, കവിത, തിരക്കഥ എന്നീ മേഖലകളിൽ അംഗീകാരങ്ങൾ ലഭിച്ചിട്ടുള്ള ആദർശ് രണ്ടു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ബഹ്റൈൻ ഇന്ത്യൻ സ്കൂളിലെ അധ്യാപികയാണ് കൊല്ലം സ്വദേശിയായ സരിത സുരേഷ്. കുടുംബത്തോടൊപ്പം 17 വർഷമായി ബഹ്റൈനിലുണ്ട്. ഭർത്താവ് സുരേഷ്. മക്കളായ കാർത്തിക സുരേഷ്, അമൃത സുരേഷ് എന്നിവർ സമാജം മലയാളം പാഠശാലയിലെ പഠിതാക്കളാണ്.വിജയികളെ മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്റർ അഭിനന്ദിച്ചു.
'2021ലെ ഓണം ഒരു ഭാവന' എന്ന വിഷയത്തിലായിരുന്നു മത്സരം. രചനകൾ മികച്ച നിലവാരം പുലർത്തിയെന്ന് മലയാളം മിഷൻ പുരസ്കാര നിർണയ സമിതി അഭിപ്രായപ്പെട്ടു. മലയാളം മിഷൻ ചാപ്റ്റർ സംഘടിപ്പിക്കുന്ന പ്രത്യേക ചടങ്ങിൽ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുമെന്ന് ചാപ്റ്റർ ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.