മലയാള പഠനകളരി ആരംഭിച്ചു
text_fieldsമനാമ: ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമ യുവജനസഖ്യം തുടർച്ചയായി 15ാം വർഷവും മലയാള പഠനകളരിയായ 'അക്ഷരജ്യോതി 2022'ന് തുടക്കം കുറിച്ചു. 'പുതുലോകത്തിൽ എന്റെ ഭാഷ' എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം. ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമ ഇടവക യുവജനസഖ്യം പ്രസിഡന്‍റ് ഫാ. മാത്യു ചാക്കോ അധ്യക്ഷത വഹിച്ചു. പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകൻ അനീഷ് നിർമലൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മാതൃഭാഷയുടെ മഹത്വത്തെക്കുറിച്ച് അദ്ദേഹം പ്രഭാഷണം നടത്തി. യുവജനസഖ്യം വൈസ് പ്രസിഡന്‍റ് ഷിജോ സി. വർഗീസ്, സെക്രട്ടറി ഷിനോജ് ജോൺ തോമസ് എന്നിവർ ആശംസകൾ അറിയിച്ചു.
യുവജനസഖ്യം അംഗങ്ങൾക്കൊപ്പം പതിനഞ്ചോളം അധ്യാപകരും പരിപാടിയില്‍ പങ്കെടുക്കുന്നു. നാല് വയസ്സിന് മുകളിലുള്ള 10ഓളം വിദ്യാർഥികൾ പഠന കളരിയില്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സെപ്റ്റംബർ രണ്ടുവരെ എല്ലാ വെള്ളിയാഴ്ചകളിലുമാണ് ക്ലാസ്. ഷിജോ സി. വർഗീസ്, റോജൻ എബ്രഹാം റോയ് എന്നിവർ പരിപാടിയുടെ മുഖ്യ കൺവീനർമാരാണ്. അനിയൻ സാമുവലാണ് പഠന കളരിയുടെ പ്രധാന അധ്യാപകൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.