Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമ​ല​യാ​ള​ത്തി​ലെ ആ​ദ്യ...

മ​ല​യാ​ള​ത്തി​ലെ ആ​ദ്യ എ.​ഐ-​ത്രീ​ഡി ആ​നി​മേ​ഷ​ൻ ഹ്ര​സ്വ ചി​ത്രം ‘സ്റ്റാ​ർ​സ് ഇ​ൻ ദ ​ഡാ​ർ​ക്ക്നെ​സ്’ റി​ലീ​സ് ഇ​ന്ന്

text_fields
bookmark_border
മ​ല​യാ​ള​ത്തി​ലെ ആ​ദ്യ എ.​ഐ-​ത്രീ​ഡി ആ​നി​മേ​ഷ​ൻ   ഹ്ര​സ്വ ചി​ത്രം ‘സ്റ്റാ​ർ​സ് ഇ​ൻ ദ ​ഡാ​ർ​ക്ക്നെ​സ്’ റി​ലീ​സ് ഇ​ന്ന്
cancel
camera_alt

‘സ്റ്റാ​ർ​സ് ഇ​ൻ ദ ​ഡാ​ർ​ക്ക്നെ​സ്’ പ്ര​ദ​ർ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ​നി​ന്ന്

മ​നാ​മ: ബ​ഹ്റൈ​നി​ൽ പൂ​ർ​ണ​മാ​യും ചി​ത്രീ​ക​രി​ച്ച ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ് ത്രീ​ഡി സാ​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി എ​ട​ത്തൊ​ടി ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ നി​ർ​മി​ച്ച മ​ല​യാ​ള​ത്തി​ലെ ആ​ദ്യ ഹ്ര​സ്വ ചി​ത്ര​മാ​യ സ്റ്റാ​ർ​സ് ഇ​ൻ ദ ​ഡാ​ർ​ക്ന​സ് ഇ​ന്ന് റി​ലീ​സ് ചെ​യ്യും. മ​നാ​മ​യി​ലെ ഏ​പി​ക്സ് തി​യ​റ്റ​റി​ലാ​ണ് പ്ര​ദ​ർ​ശ​ന​മു​ണ്ടാ​വു​ക. കോ​ൺ​വെ​ക്സ് ആ​ണ് ചി​ത്ര​ത്തി​ന്‍റെ ലോ​ഞ്ച് പാ​ർ​ട്ണ​ർ. റി​ലീ​സി​ന്റെ ഭാ​ഗ​മാ​യി ച​ല​ച്ചി​ത്ര സീ​രി​യ​ൽ ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ എം.​ആ​ർ. ഗോ​പ​കു​മാ​ർ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും.

ബ​ഹ്റൈ​ൻ പ്ര​വാ​സി​യാ​യ ഗാ​യി​ക​യും എ​ഴു​ത്തു​കാ​രി​യും ക​ലാ​കാ​രി​യു​മാ​യ ലി​നി സ്റ്റാ​ൻ​ലി ര​ച​ന​യും തി​ര​ക്ക​ഥ​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച ചി​ത്ര​ത്തി​ൽ റേ​ഡി​യോ, ടെ​ലി​വി​ഷ​ൻ, സ്റ്റേ​ജ് ഷോ ​എ​ന്നി​വ​യു​ടെ അ​വ​താ​ര​ക​നും നാ​ട​ക, ച​ല​ച്ചി​ത്ര ന​ട​നു​മാ​യ ബ​ഹ്‌​റൈ​ൻ പ്ര​വാ​സി വി​നോ​ദ് നാ​രാ​യ​ണ​ൻ, സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ജീ​വ​മാ​യ സ​മി​ത എ​ന്നി​വ​രാ​ണ് മു​ഖ്യ വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന​ത്. പ്ര​വാ​സി​ക​ളാ​യ 40ൽ​പ​രം പ്ര​തി​ഭ​ക​ൾ അ​ഭി​യ​യി​ച്ച ചി​ത്ര​ത്തി​ൽ അ​നു​ഗൃ​ഹീ​ത​നാ​യ ക​ലാ​കാ​ര​ൻ ജേ​ക്ക​ബ് ക്രി​യേ​റ്റി​വ് ബീ​സാ​ണ് സി​നി​മാ​റ്റോ​ഗ്ര​ഫി എ​ഡി​റ്റി​ങ് എ​ന്നി​വ നി​ർ​വ​ഹി​ച്ച​ത്.

പ്ര​ജോ​ദ് കൃ​ഷ്ണ, ശ്രീ​ഷ്മ ജി​ലീ​ബ് എ​ന്നി​വ​രാ​ണ് ഗാ​നാ​ലാ​പ​നം. സ്റ്റാ​ൻ​ലി തോ​മ​സ്, വി​നോ​ദ് ആ​റ്റി​ങ്ങ​ൽ എ​ന്നി​വ​രാ​ണ് പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ​മാ​രാ​യി പ്ര​വ​ർ​ത്തി​ച്ച​ത്. റി​ലീ​സി​നോ​ട് അ​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ എം.​ആ​ർ ഗോ​പ​കു​മാ​ർ, ഇ​ട​ത്തൊ​ടി ഭാ​സ്ക​ര​ൻ, ലി​നി സ്റ്റാ​ൻ​ലി, അ​ജി​ത്ത് നാ​യ​ർ, വി​നോ​ദ് നാ​രാ​യ​ണ​ൻ, ജേ​ക്ക​ബ് ക്രി​യേ​റ്റി​വ് ബീ​സ്, സ്റ്റാ​ൻ​ലി തോ​മ​സ്, വി​നോ​ദ് ആ​റ്റി​ങ്ങ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ക്ഷ​ണി​ക്ക​പ്പെ​ട്ട അ​തി​ഥി​ക​ൾ​ക്കാ​യു​ള്ള ഇ​ന്ന​ത്തെ പ്ര​ദ​ർ​ശ​ന​ത്തെ തു​ട​ർ​ന്ന് പൊ​തു​വാ​യു​ള്ള പ്ര​ദ​ർ​ശ​നം ഉ​ണ്ടാ​കു​മെ​ന്ന് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Artificial IntelligenceGulf NewsShort FilmBahrain News
News Summary - Malayalam's first AI-3D animation short film 'Stars in the Darkness' releases today in Bahrain
Next Story