ഉടമ്പടിയില്ലാത്ത തുടക്കം; അകമ്പടിയായി ദുരന്തം
text_fieldsമനാമ: എപ്പോൾ വേണമെങ്കിലും പിരിഞ്ഞുപോകാമെന്ന ഉപാധിയോടെ യാതൊരു വിധ കരാറുകളുമില്ലാതെ പുരുഷനും സ്ത്രീയും ഒരു കൂരക്ക് താഴെ ഒരുമിച്ച് താമസിക്കുക. പ്രവാസ ജീവിതത്തിൽ ഇത് രസകരമായി തോന്നാം. എന്നാൽ അതിലേക്ക് ചെന്നുപെട്ട പ്രവാസി മലയാളികളുടെ ജീവിത ദുരന്തങ്ങൾ എത്രത്തോളം വലുതാെണന്ന് അറിയുേമ്പാഴാണ് നടുക്കം ഉണ്ടാകുക. നാട്ടിൽ നിന്ന് വിവാഹം കഴിച്ചശേഷം ഇവിടെ എത്തി ലിവിങ് ടുഗതർ സമ്പ്രദായത്തിലേക്ക് എത്തപ്പെട്ടവരാണ് ഇതിൽ കൂടുതലും. എന്നാൽ ബഹ്റൈനിൽ കുടുംബങ്ങളായി കഴിയുന്ന ചില പുരുഷൻമാരും രഹസ്യമായി ഇത്തരം ബന്ധങ്ങളിലേക്ക് എത്തപ്പെടുന്നുണ്ട് എന്നതും വാസ്തവം. വിവാഹം കഴിഞ്ഞ് ബഹ്റൈനിൽ എത്തിയ വടകര നാദാപുരം സ്വദേശിയായ യുവാവ് ആദ്യമാദ്യം വീടുമായും ഭാര്യയുമായി നല്ല ബന്ധത്തിലായിരുന്നു. എന്നാൽ പതിയെ നാട്ടിലേക്ക് േഫാൺ വിളിയോ പണമയക്കേലാ ഇല്ലാതായി.
ഇയാളുടെ ഭാര്യ പ്രസവിച്ചത് അറിഞ്ഞിട്ടും ഒരു ഫോൺ കോൾ പോലും ചെയ്യാത്തതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷണം നടത്തി. അപ്പോഴാണ് യുവാവ് ബഹ്റൈനിൽ മറ്റൊരു മലയാളി സ്ത്രീക്കൊപ്പം കഴിയുന്നതറിഞ്ഞത്. ഇതിനെ തുടർന്ന് യുവാവിെൻറ വീട്ടുകാർ പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂരിനെ വിളിച്ച് വിഷയത്തിൽ ഇടപെടണമെന്ന് അഭ്യർഥിച്ചു. എന്നാൽ യുവാവിനെ വിളിച്ച് അന്വേഷിച്ചുവെങ്കിലും അയ്യാൾ പിടി തരാതെ നടപ്പാണെന്ന് സുബൈർ കണ്ണൂർ പറയുന്നു. മനാമ ഗല്ലിയിൽ വിവാഹിതരാകാതെ ഒരുമിച്ച് ജീവിക്കുന്ന മൂന്ന് മലയാളികളെ അറിയാമെന്നും ഇൗ സ്ഥലത്ത് താമസിക്കുന്ന മലയാളികൾ പറയുന്നു. ജോലിസംബന്ധമായുള്ള യാത്രക്കിടയിലും മറ്റും പരിചയപ്പെടുന്ന സ്ത്രീ പുരുഷൻമാർ ആ പരിചയം സൗഹൃദമായി വളരുകയും അതിരുകൾ വിടുകയും ചെയ്യുേമ്പാഴാണ് ഒരുമിച്ച് പാർക്കാം എന്ന ആശയത്തിലേക്ക് എത്തുന്നത്. ആരും അറിയില്ല, എപ്പോൾ വേണമെങ്കിലും പിരിഞ്ഞുപോകാം എന്നെല്ലാം തുടക്കത്തിൽ ധാരണകളുണ്ടാകും.
മനാമ: ബഹ്റൈൻ മലയാളികളിൽ ഒരുകൂട്ടർ ലിവിങ് ടുഗതർ സമ്പ്രദായം സ്വന്തം ജീവിതത്തിൽ നടപ്പുവരുത്തുന്നതായുള്ള റിപ്പോർട്ടുകൾ ഗൗരവത്തോടെ കാണണമെന്ന് ബഹ്റൈനിൽ ഹ്രസ്വസന്ദർശനത്തിന് എത്തിയ കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാൻ ചൂണ്ടിക്കാട്ടി. ലിവിങ് ടുഗതർ ബഹ്റൈൻ മലയാളികൾക്കിടയിൽ കൂടുതലാണന്നും കൊലപാതകത്തിനും ആത്മഹത്യക്കും ഇത്തരം സംഭവങ്ങൾ കൊണ്ടുചെന്നെത്തിക്കുന്നതായി ഇവിടെയുള്ള നിരവധി സാമൂഹിക പ്രവർത്തകർ തന്നോട് വെളിപ്പെടുത്തിയതായും അവർ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
കേരളത്തിന് പരിചിതമല്ലാത്ത ഇൗ രീതി ഇവിടെയുള്ള മലയാളികൾക്കിടയിൽ സാമാന്യവത്കരിക്കെപ്പടുന്നത് വളരെ ദുരൂഹമാണ്. ഇത് പറഞ്ഞറിയിക്കാൻ കഴിയാത്ത അന്ത്യങ്ങളിൽ കൊണ്ടുചെന്നെത്തിക്കുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. സാധാരണയുള്ള കുടുംബ ബന്ധങ്ങളിൽ കഴിയുന്ന വ്യക്തികൾ കേരളത്തിൽ നിന്ന് ജോലി തേടിയെത്തുേമ്പാൾ ഇത്തരം കെണികളിൽ തലവെച്ചുകൊടുക്കുേമ്പാൾ ഉണ്ടാകുന്ന സാമൂഹിക പ്രത്യാഘാതങ്ങൾ വലുതായിരിക്കുമെന്നും ഷാനിമോൾ ചൂണ്ടിക്കാട്ടി. അവരുടെ കുടുംബം അനാഥമാകുന്നു, ഭാവിയിൽ വരാൻ പോകുന്ന വലിയ ആപത്തുകൾക്ക് വിത്ത് വിതക്കുകയും ചെയ്യുന്നു. യാത്രാരേഖകൾ ഇല്ലാതെ കഴിയുന്നവരിൽ പലരും വർഷങ്ങളായി ലിവിങ് ടുഗതർ കെട്ടുപാടുകളിൽ പെട്ട് കഴിയുന്നു എന്നതും നല്ല വാർത്തയല്ല. ജോലി തേടി വരുന്ന മലയാളികൾക്ക് ബഹ്റൈൻ നൽകുന്ന സൗഹൃദവും സുരക്ഷയും ഏറെ വലുതാണ്. യാത്രാരേഖകൾ ഇല്ലാതെയും ലിവിങ് ടുഗതർ രീതികളും മലയാളികൾക്കുള്ള സുരക്ഷയെ ബാധിക്കും എന്നതിനാൽ ഇത്തരം ജീവിത രീതികളുമായി മുന്നോട്ട് പോകുന്നവർ ആത്മ പരിശോധന നടത്താൻ തയ്യാറാകണം.
മദ്യപാനം, ചിട്ടയുമില്ലാത്ത ജീവിത രീതികൾ, എന്നിവയുള്ളവരാണ് ഇതിലേക്ക് എളുപ്പത്തിൽ എത്തുന്നത്. ആദ്യമാദ്യം കൗതുകവും സന്തോഷവും ഉയർത്തുന്ന ഇത്തരം ബന്ധങ്ങളിൽ പലതും കുറച്ച് കഴിയുേമ്പാൾ അസംതൃപ്തിയിലേക്കും പരസ്പരമുള്ള ഇൗഗോയിലേക്കും എത്തപ്പെടും. തുടർന്ന് സംഘർഷങ്ങൾ വലുതാകും. വിവാഹം കഴിക്കാതെ താമസിക്കുേമ്പാൾ ഇക്കൂട്ടരിൽ കുട്ടികൾ ജനിക്കുകയാണങ്കിൽ അതിെൻറ പേരിലുള്ള പ്രശ്നങ്ങൾ വേറെ. നിയമപ്രകാരം വിവാഹം കഴിക്കാത്തതിനാൽ ഇൗ ബന്ധങ്ങളിൽ ജനിക്കുന്ന കുട്ടികൾക്ക് നിയമപരമായ രേഖകൾ ലഭിക്കാനിടയില്ല. അതുമൂലം ഭാവിയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ വേറെയും.
ലിവിങ് ടുഗതറിെൻറ ഭാഗമായുള്ള അസ്വാഭാവിക മരണങ്ങളാണ് മറ്റൊന്ന്. നാല് വർഷം മുമ്പ് നടന്ന ഗുദയ്ബിയയിൽ നടന്ന ഒരു സംഭവം പ്രവാസി മലയാളികൾ മറന്നിട്ടുണ്ടാകില്ല. മകനൊപ്പം താമസിച്ചുവന്ന വടകര സ്വദേശി മറ്റാരും അറിയാതെ പത്തനംതിട്ട സ്വദേശിനിയുമായി അടുപ്പത്തിലായി. ഇദ്ദേഹം ഇൗ സ്ത്രീയെയും അവരുടെ മൂന്ന് മക്കളെയും പ്രത്യേകം പാർപ്പിച്ചു. പകൽവേളകളിൽ ആ അപാർട്ട്മെൻറിൽ സന്ദർശനം നടത്തുകയും രാത്രി മകനൊപ്പം റൂമിൽ കഴിയുകയുകയുമായിരുന്നു പതിവ്. എന്നാൽ സ്ത്രീക്കൊപ്പം അവരുടെ താമസസ്ഥലത്ത് കഴിയവെ അയാൾ ഹൃദയാഘാതം സംഭവിച്ച് മരിച്ചു. ഇതോടെയാണ് ഇൗ ബന്ധം പുറത്തറിഞ്ഞത്. തുടർന്ന് അതുമായി ബന്ധപ്പെട്ട് ഇരു കുടുംബങ്ങൾക്ക് ഉണ്ടായ നാണക്കേടുകൾ വേറെയും. തുടർന്ന് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയെങ്കിലും ഒരുമിച്ച് താമസിച്ച സ്ത്രീ മരണപ്പെട്ടയാളുടെ കുടുംബ വീട്ടിൽ പോയി സ്വത്തിന് വേണ്ടി പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്തു. നാട്ടുകാർ വിഷയം അറിയുകയും ചർച്ചയാകുകയും ചെയ്തു.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.