ഏഴ് വർഷമായി ഒാർമയില്ലാതെ ആശുപത്രി കിടക്കയിൽ ഒരു മലയാളി
text_fieldsമനാമ: ഏഴ് വർഷമായി ആശുപത്രി കിടക്കയിലാണ് ഇൗ മലയാളി. സ്വന്തം പേരോ വിലാസമോ പോലും ശരിക്ക് ഒാർമയില്ലാെത കഴിയുന്ന ഇദ്ദേഹം മുഹറഖ് ജെറിയാട്രിക് ആശുപത്രി ജീവനക്കാരുടെ മുന്നിൽ ഒരു ചോദ്യചിഹ്നമാണ്. 2011 സെപ്തംബർ ഏഴിന് തലയിൽ ശക്തമായ മുറിവേറ്റ നിലയിലാണ് ഇദ്ദേഹത്തെ ആദ്യം സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ പ്രവേശിപ്പിച്ചതെന്ന് ആശുപത്രി രേഖകളിൽ പറയുന്നു. പൊതുസ്ഥലത്ത് നിന്ന് ബി.ഡി.എഫ് ആംബുലൻസിലാണ്
കൊണ്ടുവന്നതത്രെ. തുടർന്ന് അസുഖം ഭേദമായപ്പോൾ, ഉറ്റവരോ ഉടയവരോ ഇല്ലാത്തതിനാൽ അനാഥ രോഗികളെ ചികിത്സിക്കുന്ന മുഹറഖ് ജെറിയാട്രിക് ആശുപത്രിയിൽ കൊണ്ടുവരികയായിരുന്നു. ആശുപത്രി രേഖകളിൽ പുരു എന്നും 2011 ൽ 45 വയസും എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇപ്പോൾ സ്വന്തം പേരോ വിലാസമോ ഇയ്യാൾക്ക് കൃത്യമായി പറയാൻ കഴിയുന്നില്ല. ആവർത്തിച്ച് ചോദിക്കുേമ്പാൾ പൊന്നപ്പനെന്നും സ്ഥലം എറണാകുളം തോപ്പുംപടിയാണെന്നും പറയുന്നു. എന്നാൽ മറ്റൊന്നും ഒാർമയില്ലെന്നും പറയുന്നു. പേര് മാറ്റിപ്പറയുന്നതിനാൽ കൃത്യമായ അന്വേഷണം നടത്താനും കഴിയുന്നില്ല.
ഇപ്പോൾ മറ്റ് അസുഖങ്ങളൊന്നുമില്ലാത്തതിനാൽ, നാട്ടിലേക്ക് അയക്കണമെന്നാണ് ആശുപത്രി അധികൃതരുടെ നിലപാട്. ഇത് പ്രകാരം ആശുപത്രിയിലെ ഡോ.അബ്ബാസും ആശുപത്രി സോഷ്യൽ വർക്കർ ഫൈസൽ ജവാദും അറിയിച്ചപ്രകാരം മലയാളി സാമൂഹിക പ്രവർത്തകരായ സിയാദ് ഏഴംകുളം, നിസാർ കൊല്ലം എന്നിവർ ആശുപത്രിയിൽ എത്തി. എന്നാൽ ഇവർക്കും കാര്യമായ വിവരങ്ങൾ ചോദിച്ചറിയാൻ കഴിഞ്ഞില്ല. ഇദ്ദേഹത്തെ കുറിച്ച് അറിയാവുന്നവർ ഉണ്ടെങ്കിൽ താഴെ പറയുന്ന േഫാൺ നമ്പരുകളിൽ ബന്ധപ്പെടണമെന്ന് സാമൂഹിക പ്രവർത്തകർ അറിയിച്ചു. 394 21718/3305763

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.