മലയാളി മംസ് ഭാരവാഹികൾ ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
text_fieldsമനാമ: മലയാളി മംസ് മിഡിലീസ്റ്റ് ബഹ്റൈൻ ചാപ്റ്റർ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ ആരോഗ്യമന്ത്രി ഡോ. ജലീല ബിൻത് അൽ സയ്യിദ് ജവാദ് ഹസനുമായി കൂടിക്കാഴ്ച നടത്തി.
നവംബർ നാലിന് ഇന്ത്യൻ സ്കൂളിൽ നടക്കുന്ന 'റിവൈവൽ-2022' വാർഷികാഘോഷ ചടങ്ങിലേക്ക് ആരോഗ്യമന്ത്രിയെയും പബ്ലിക് ഹെൽത്ത് ആക്ടിങ് അണ്ടർ സെക്രട്ടറി മറിയം ഹുജൈരിയെയും ഔദ്യോഗികമായി ക്ഷണിച്ചു. ഇരുവരും ക്ഷണം സ്വീകരിച്ചതായി ഭാരവാഹികൾ അറിയിച്ചു.
കൂടിക്കാഴ്ചയിൽ സംഘാടക സമിതി ചെയർമാൻ ഡോ. പി.വി. ചെറിയാൻ, ഭാരവാഹികളായ ഷബ്ന അനബ്, ഷഫീല യാസിർ, ഷിഫ സുഹൈൽ, ഷെറിൻ ഷൗക്കത്ത്, തുഷാര മനേഷ്, സ്മിത ജേക്കബ്, രാജലക്ഷ്മി സുരേഷ് എന്നിവർ പങ്കെടുത്തു. സമൂഹത്തിന്റെ ഉന്നമനത്തിനായി മലയാളി മംസ് നടത്തുന്ന പ്രവർത്തനങ്ങളിൽ മന്ത്രി സന്തോഷം പ്രകടിപ്പിച്ചു. വാർഷികത്തോടനുബന്ധിച്ച് അമ്മമാരുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികൾ ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.
ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ, ഭാര്യ മോണിക്ക ശ്രീവാസ്തവ, ചലച്ചിത്രനടി മമ്ത മോഹൻദാസ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.