മലയാളി ബിസിനസ് ഫോറം ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു
text_fieldsമനാമ: ബഹ്റൈൻ മലയാളി ബിസിനസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ‘ഉറക്കമില്ലായ്മ’ വിഷയത്തെ ആസ്പദമാക്കി ബോധവത്കരണ പരിപാടി നടന്നു. സ്വദേശികളായ ഡോ. അബ്ദുറഹ്മാൻ അൽഗരീബും ഫഹദ് അൽഗരീബും വിഷയാവതരണം നടത്തി. ഉറക്കമില്ലായ്മ മൂലമാണ് മാനസിക പിരിമുറുക്കവും തളർച്ചയും ഹൃദയസ്തംഭനവും സ്ട്രോക്കും വർധിക്കുന്നതെന്നും ജീവിതത്തിന് കൃത്യമായ ചിട്ടയില്ലെങ്കിൽ ജീവന് ഏറെ വിലനൽകേണ്ടിവരുമെന്നും ഡോ. അബ്ദുറഹ്മാൻ അൽഗരീബ് പറഞ്ഞു.
കച്ചവടരംഗത്തുള്ളവർ കച്ചവടസംബന്ധമായ മാനസിക പ്രശ്നങ്ങൾമൂലം ഉറക്കം നഷ്ടപ്പെട്ടവരാണ്. ഇതിന് പരിഹാരം ജീവിതശൈലിയിൽ കാതലായ മാറ്റം വരുത്തുകയാണെന്നും ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും ഉല്ലാസത്തിനും ഒത്തുചേരലുകൾക്കും സമയം കണ്ടെത്തണമെന്നും ഫഹദ് അൽഗരീബ് വ്യക്തമാക്കി. ചടങ്ങിൽ ബി.എം.ബി.എഫ് ജനറൽ സെക്രട്ടറി ബഷീർ അമ്പലായി അധ്യക്ഷത വഹിച്ചു. ബിസിനസ് ഹബ് ഡയറക്ടർമാരായ അലി മക്കി, ജലീൽ സനദ്, കേശവ് ചൗധരി, ഫഹദാൻ ഗ്രൂപ് ചെയർമാൻ നിസാർ, സാമൂഹികപ്രവർത്തകൻ സയ്യിദ്, അബ്ദുൽ ജവാദ് പാഷ എന്നിവരും മറ്റ് അംഗങ്ങളും പങ്കെടുത്തു. വിശിഷ്ടാതിഥികളെ ചടങ്ങിൽ ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.