Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബി​സി​ന​സ്...

ബി​സി​ന​സ് നെ​റ്റ്‍വ​ർ​ക്ക് ഇ​ന്റ​ർ​നാ​ഷ​ന​ൽ കോ​ൺ​ക്ലേ​വി​ൽ മ​ല​യാ​ളി സം​രം​ഭ​ക​രു​ടെ സം​ഘ​വും

text_fields
bookmark_border
BNI
cancel
camera_alt

ബി.​എ​ൻ.​ഐ മ​ല​ബാ​റി​യ​ൻ​സ് സം​ഘം

മ​നാ​മ: ബി​സി​ന​സ് നെ​റ്റ്‍വ​ർ​ക്ക് ഇ​ന്റ​ർ​നാ​ഷ​ന​ൽ (ബി.​എ​ൻ.​ഐ) ഗ​ൾ​ഫ് ഹോ​ട്ട​ലി​ൽ സം​ഘ​ടി​പ്പി​ച്ച ബി​സി​ന​സ് കോ​ൺ​ക്ലേ​വി​ൽ മ​ല​യാ​ളി സം​രം​ഭ​ക​രു​ടെ സം​ഘ​വും പ​​ങ്കെ​ടു​ത്തു. കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട് ജി​ല്ല​ക​ളി​ലെ ബി.​എ​ൻ.​ഐ മ​ല​ബാ​റി​യ​ൻ​സ് ചാ​പ്റ്റ​റാ​ണ് വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്ത​ത്.

അ​തി​ർ​ത്തി ക​ട​ന്നു​ള്ള ബി​സി​ന​സ് സ​ഹ​ക​ര​ണം വ​ള​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ബി​സി​ന​സ് കോ​ൺ​ക്ലേ​വി​ൽ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​നോ​ദ് കെ. ​ജേ​ക്ക​ബ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. കോ​ഴി​ക്കോ​ട് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ബി.​എ​ൻ.​ഐ മ​ല​ബാ​റി​യ​ൻ​സ് എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ​മാ​രാ​യ ഡോ. ​അ​ബ്ദു​ൽ മ​ജീ​ദ് ശ​രീ​ഫ്, ഷി​ജു ചേ​മ്പ്ര തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സം​ഘം ബ​ഹ്റൈ​നി​ലെ​ത്തി​യ​ത്.

നാ​ല് വ​നി​ത സം​രം​ഭ​ക​രു​മു​ണ്ടാ​യി​രു​ന്നു. ബ​ഹ്റൈ​നി​ലെ​യും നാ​ട്ടി​ലെ​യും ബി.​എ​ൻ.​ഐ അം​ഗ​ങ്ങ​ൾ ഒ​രു​മി​ച്ചി​രു​ന്ന് ബി​സി​ന​സ് സ​ഹ​ക​ര​ണം സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്ത​താ​യി ബി.​എ​ൻ.​ഐ മ​ല​ബാ​റി​യ​ൻ​സ് എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ​മാ​രാ​യ ഡോ. ​ശ​രീ​ഫും ഷി​ജു​വും പ​റ​ഞ്ഞു. ഷൈ​ജ വി​നോ​ദ്, പ്രി​യ ജോ​സ​ഫ്, ആ​യി​ഷ സ​മീ​ഹ, ഷീ​ജ ന​മ്പ്യാ​ർ തു​ട​ങ്ങി​യ​വ​രാ​ണ് സം​ഘ​ത്തി​ലെ വ​നി​ത സം​രം​ഭ​ക​ർ.

ബി.​എ​ൻ.​ഐ മ​ല​ബാ​റി​യ​ൻ​സ് സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ള്ള വി​ഷ​യ​ങ്ങ​ളി​ലും അം​ഗ​ങ്ങ​ളെ സ​ജീ​വ​മാ​യി നി​ല​നി​ർ​ത്തു​ന്നു. സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കു​ന്ന ക​ച്ച​വ​ട​ക്കാ​രെ സ​ഹാ​യി​ക്കു​ന്നു. പ്ര​വാ​സി​ക​ളെ ല​ക്ഷ്യ​മാ​ക്കി​ക്കൊ​ണ്ട്, നാ​ട്ടി​ൽ സം​രം​ഭ​ക​ത്വ സൗ​ഹാ​ർ​ദ അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കാ​നു​ത​കു​ന്ന രീ​തി​ക​ളി​ലൊ​ക്കെ ബി.​എ​ൻ.​ഐ മ​ല​ബാ​റി​യ​ൻ​സ് ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തു​ന്നു​ണ്ട്.

അ​വ​ധി​ക്ക് നാ​ട്ടി​ലെ​ത്തു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് ബി​സി​ന​സ് സം​രം​ഭ​ത്തി​നാ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ ചെ​യ്തു​കൊ​ടു​ക്കു​ന്ന​താ​യും ഡോ. ​ശ​രീ​ഫ് പ​റ​ഞ്ഞു. ബി.​എ​ൻ.​ഐ ബ​ഹ്റൈ​ൻ ചാ​പ്റ്റ​ർ നാ​ഷ​ന​ൽ ഡ​യ​റ​ക്ട​ർ അ​രു​ണോ​ദ​യ് ഗാം​ഗു​ലി, മെം​ബ​ർ​മാ​രാ​യ മ​നോ​ജ് കേ​ശ​വ്, യോ​ഗേ​ഷ്, മ​ല​ബാ​റി​യ​ൻ​സ് ചാ​പ്റ്റ​ർ ലീ​ഡ​ർ​മാ​രാ​യ രാ​ജീ​വ് പ​ത്മ​നാ​ഭ​ൻ, ഷ​ഹാ​ബ് പി.​ടി.​പി, മു​ഹ​മ്മ​ദ് അ​ഷ്ക​ർ അ​ലി തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ബി​സി​ന​സ് കോ​ൺ​ക്ലേ​വ് ന​ട​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsBusiness Network International Conclave
News Summary - Malayali Entrepreneurs group at Business Network International Conclave
Next Story