20 വർഷത്തിനുശേഷം നാടണഞ്ഞ് മലയാളി
text_fieldsതൃശൂർ സ്വദേശിയെ എം.എം ടീമിന്റെ നേതൃത്വത്തിൽ യാത്രയയക്കുന്നു
മനാമ: 20 വർഷം നാട്ടിൽ പോകാതെ ബഹ്റൈനിൽ തുടർന്ന പ്രവാസി മലയാളി നാടണഞ്ഞു. നാട്ടിൽ വേണ്ടപ്പെട്ട ബന്ധുക്കളില്ലാത്തതെയും കാഴ്ചയും കേൾവിയുമടക്കം ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിട്ടുകൊണ്ട് തുച്ഛമായ ശമ്പളത്തിന് ജോലി ചെയ്യുകയായിരുന്ന തൃശൂർ സ്വദേശി എഴുപതുകാരനാണ് എം.എം ടീമിന്റെ ഇടപെടലിൽ നാടണഞ്ഞത്.
കൂടാതെ ജീവിതാന്ത്യംവരെ കഴിയാനുള്ള വകയും നാട്ടിലൊരു അഭയവും ജീവിത സാഹചര്യവും ടീം ഒരുക്കിയിട്ടുണ്ട്. സമാഹരിച്ച അവശ്യ സാധനങ്ങൾ എല്ലാം അടങ്ങിയ ഗൾഫ് കിറ്റും എയർ ടിക്കറ്റും സഹായ നിധിയും യാത്രാവേളയിൽ അദ്ദേഹത്തിന് കൈമാറി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.