ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ് നടത്തിയയാൾ പിടിയിൽ
text_fieldsമനാമ: കോവിഡ് പശ്ചാത്തലത്തിൽ മാസ്ക് പരിശോധനയുടെ മറവിൽ ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ് നടത്തിയയാൾ പിടിയിൽ. വെള്ളിയാഴ്ച രാവിലെ മനാമ സെൻട്രൽ മാർക്കറ്റിലാണ് സംഭവം. ഒഴിവുദിനമായിരുന്നതിനാൽ െപാതുവേ മാർക്കറ്റിൽ നല്ല തിരക്കായിരുന്നു.
ഇതിനിടയിലാണ് പാൻറും ഷർട്ടും റിഫ്ലക്ടർ കോട്ടും ധരിച്ചയാൾ മാസ്ക് ധരിക്കാത്തവരിൽ നിന്നും അലക്ഷ്യമായി ധരിച്ചവരിൽ നിന്നും പിഴയെന്ന രിതിയിൽ പണം തട്ടിയത്. മലയാളികളടക്കം നിരവധിപേർ ഇയാളുടെ തട്ടിപ്പിനിരയായി. സംശയം തോന്നിയ ചിലർ ഇയാളുടെ തിരിച്ചറിയൽ കാർഡ് ചോദിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്. മാർക്കറ്റിലെ സുരക്ഷ ഉദ്യോഗസ്ഥർ ഇയാളെ നഈം പൊലീസിന് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.