ഇസ്ലാമിക പാരമ്പര്യ തലസ്ഥാന പ്രഖ്യാപന ചടങ്ങില്‍ ബഹ്റൈന്‍ പങ്കാളിയായി
text_fieldsമനാമ: ഇസ്ലാമിക പാരമ്പര്യ തലസ്ഥാനം 2019 ആയി തുനീഷ്യയെ പ്രഖ്യാപിക്കുന്ന ചടങ്ങില്‍ ബഹ്റൈന്‍ പാരമ്പര്യ-^സാംസ്കാരി ക അതോറിറ്റി ചെയര്‍പേഴ്സണ്‍ ശൈഖ മായ ബിന്‍ത് മുഹമ്മദ് ആല്‍ ഖലീഫ പങ്കെടുത്തു. തുനീഷ്യന്‍ പ്രസിഡൻറ് അല്‍ബാജി ഖാഇദ് അസ്സബ്സിയുടെ രക്ഷാധികാരത്തില്‍ നടന്ന ചടങ്ങില്‍ സാംസ്കാരിക മന്ത്രി മുഹമ്മദ് സൈനുല്‍ ആബിദീന്‍, ഒ.ഐ.സി വിദ്യാഭ്യാസ-സാംസ്കാരിക ഡയറക്ടര്‍ ഡോ. അബ്ദുല്‍ അസീസ് ബിന്‍ ഉസ്മാന്‍ അത്തുവൈജിരി, വിവിധ അറബ്, ഇസ്ലാമിക രാജ്യങ്ങളില്‍ നിന്നുള്ള സാംസ്കാരിക മന്ത്രിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കഴിഞ്ഞ വര്‍ഷം മുഹറഖിനാണ് ഈ പദവി ലഭിച്ചിരുന്നതെന്നും അതില്‍ ബഹ്റൈന് ഏറെ അഭിമാനമുണ്ടെന്നും ശൈഖ മിയ വ്യക്തമാക്കി.
സാംസ്കാരിക മേഖലയില്‍ തുനീഷ്യ കൈവരിച്ച നേട്ടവും പുരോഗതിയും അടയാളപ്പെടുത്താന്‍ പ്രഖ്യാപനം ഉതകുമെന്നും അവര്‍ പറഞ്ഞു.
അറബ്, ഇസ്ലാമിക പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതില്‍ തുനീഷ്യ വഹിച്ചു കൊണ്ടിരിക്കുന്ന പങ്കിനെക്കുറിച്ച് ഡോ. മുഹമ്മദ് സൈനുല്‍ ആബിദീന്‍ വിശദീകരിച്ചു. സാംസ്കാരിക, ടൂറിസം മേഖലകളില്‍ മികവ് പ്രകടിപ്പിക്കാന്‍ തുനീഷ്യ ശ്രമിച്ചു കൊണ്ടിരിക്കുന്നതായും അതിന് നല്ല പ്രതികരണമുള്ളതായും അദ്ദേഹം ചൂണ്ടിക്കാട്ടി. അഭിമാനകരമായ ഈ പ്രഖ്യാപനം ഏറെ ആദരവോടെ കാണുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.