രാജ്യത്തിെൻറ സര്വതോന്മുഖമായ വളര്‍ച്ചക്ക് ഹമദ് രാജാവിെൻറ വീക്ഷണങ്ങള്‍ കരുത്ത് പകര്‍ന്നു
text_fieldsമനാമ: രാജ്യത്തിെൻറ സര്വതോന്മുഖമായ വളര്‍ച്ചക്ക് ഹമദ് രാജാവിെൻറ വീക്ഷണങ്ങള്‍ കരുത്ത് പകര്‍ന്നു കൊണ ്ടിരിക്കുന്നതായി കഴിഞ്ഞ ദിവസം ചേര്‍ന്ന പുതിയ മന്ത്രിസഭാ യോഗം വിലയിരുത്തി. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് ആല് ഖലീഫയുടെ അധ്യക്ഷതയില്‍ ഗുദൈബിയ പാലസിലായിരുന്നു കാബിനറ്റ് യോഗം. പുതുതായി മന്ത്രിമാരായവര്ക ്ക് സഭയിലേക്ക് സ്വാഗതം ചെയ്യുകയും തങ്ങളെ ഏല്പിക്കപ്പെട്ട ഉത്തരവാദിത്വം ഭംഗിയായി നിര്‍വഹിക്കാന്‍ സാധിക്കട് ടെയെന്ന് അംഗങ്ങള്‍ ആശംസിക്കുകയും ചെയ്തു. പുതിയ മന്ത്രിസഭക്ക് അംഗീകാരം നല്കിയ രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫക്ക് കാബിനറ്റ് പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു.
ദേശീയ ദിനം, സ്ഥാനാരോഹണ ദിനം എന്നിവ ആഘോഷിക്കുന്ന വേളയില്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫ, പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് ആല് ഖലീഫ, കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫ എന്നിവര്‍ക്കും രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും കാബിനറ്റ് ആശംസകള്‍ നേര്‍ന്നു. രാജ്യം കരസ്ഥമാക്കിയ നേട്ടങ്ങള്‍ നിലനിര്‍ത്താനും ഐക്യവും അഖണ്ഡതയും കാത്തു സൂക്ഷിക്കാനും വെല്ലുവിളികള്‍ ഏറ്റെടുത്ത് പ്രതിസന്ധികള്‍ തരണം ചെയ്യാനും സാധിക്കുമെന്ന പ്രതീക്ഷയും പ്രകടിപ്പിച്ചു.
രാജ്യത്തിെൻറ സംരക്ഷണത്തിനായി ജീവത്യാഗം ചെയ്ത സൈനികരെ അനുസ്മരിക്കുകയും അവരുടെ പ്രതീക്ഷകള്‍ കൈവരിക്കാന്‍ കരുത്തോടെ മുന്നോട്ട് പോകാന്‍ സാധിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. 39 ാമത് ജി.സി.സി സമ്മിറ്റ് വിജയകരമായതില്‍ പ്രധാനമന്ത്രി സംതൃപ്തി രേഖപ്പെടുത്തി. സമ്മിറ്റിന് ആതിഥ്യം നല്കിയ സൗദി ഭരണാധികാരി കിങ് സല്മാന് ബിന്‍ അബ്ദുല്‍ അസീസ് ആല് സുഊദിന് ആശംസകള്‍ അറിയിക്കുകയും അദ്ദേഹത്തിെൻറ വാക്കുകള്‍ മേഖലക്ക് കരുത്ത് പകരുന്നതുമാണെന്ന് വിലയിരുത്തി.
ഗള്‍ഫ് സഹകരണ കൗണ്‍സില്‍ നേരിടുന്ന വെല്ലുവിളികളെ തരണം ചെയ്യാനും വിവിധ രാജ്യങ്ങള്‍ക്കും അതിലെ ജനതക്കും മുന്നോട്ട് പോകുന്നതിന് കരുത്ത് ലഭിക്കാനും സമ്മിറ്റ് പ്രയോജനം ചെയ്തതായും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ അംഗീകാരത്തോടെ പാര്ലമെൻറിെലത്തിയ അംഗങ്ങള്‍ക്കും ഹമദ് രാജാവ് നിശ്ചയിച്ച ശൂറ കൗണ്‍സില്‍ അംഗങ്ങള്‍ക്കും കാബിനറ്റ് പ്രത്യേകം ആശംസകള്‍ നേര്‍ന്നു. പ്രധാനമന്ത്രിക്ക് കഴിഞ്ഞ ദിവസം ഏറ്റുവാങ്ങിയ 2017^2018 ലെ സാമ്പത്തിക-ഭരണ നിര്‍വഹണ ഓഡിറ്റ് റിപ്പോര്‍ട്ട് കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫയുടെ നേതൃത്വത്തിലുള്ള കോര്‍ഡിനേഷന്‍ സമിതിക്ക് കൈമാറി. റിപ്പോര്‍ട്ടിലെ സുപ്രധാന കാര്യങ്ങളെക്കുറിച്ച് പഠനം നടത്താനും അവ പ്രയോഗവല്‍ക്കരിക്കുന്നതിനുള്ള രീതി ആവിഷ്കരിക്കാനുമാണ് നിര്‍ദേശം. കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളിലെ ബാച്ചിലേഴ്സ് താമസം നിയന്ത്രണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കാബിനറ്റ് ചര്‍ച്ച ചെയ്തു. ഇതിനായുള്ള പ്രത്യേക സമിതിയെ വിഷയം പഠിക്കാന്‍ ചുമതലപ്പെടുത്തി. യുവജന-കായിക മന്ത്രാലയം നല്കിക്കൊണ്ടിരിക്കുന്ന സേവനങ്ങളും പദ്ധതികളും കൂടുതലായി യുവാക്കളിലേക്കത്തെിക്കുന്നതിനുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. കാബിനറ്റ് തീരുമാനങ്ങള്‍ സെക്രട്ടറി ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.