പ്രാണനില്ലെങ്കിലും അവർ കണ്ടു; പ്രിയപ്പെട്ടവരെ അവസാനമായി
text_fieldsമനാമ: പ്രിയപ്പെട്ടവരെ അവസാനമായി ഒരുനോക്ക് കാണണമെന്ന ബന്ധുക്കളുടെ ആഗ്രഹം ഒടു വിൽ സഫലമായി. പ്രവാസമണ്ണിൽ ജീവൻ പൊലിഞ്ഞവർക്ക് അന്ത്യകർമങ്ങൾ ചെയ്യാനെങ്കിലും കഴിഞ്ഞല്ലോ എന്ന ആശ്വാസത്തിലാണ് ബന്ധുക്കൾ. ബഹ്റൈനിൽ മരിച്ച കോഴിക്കോട് കൊയിലാണ്ടി കൊല്ലം പാലക്കുളം സ്വദേശി രഘുനാഥെൻറയും തമിഴ്നാട് സ്വദേശി രാമൻ രാജെൻറയും മൃതദേഹങ്ങൾ ബുധനാഴ്ച രാവിലെ എട്ടിനുള്ള ഗൾഫ് എയർ വിമാനത്തിലാണ് കൊച്ചിയിലെത്തിച്ചത്. എങ്ങനെയും ബന്ധുക്കളുടെ ആഗ്രഹം നിറേവറ്റണമെന്ന ബഹ്റൈനിലെ മലയാളി സാമൂഹിക പ്രവർത്തകരുടെ നിശ്ചയദാർഢ്യവും ഇതിെൻറ പിന്നിലുണ്ട്.ഇന്ത്യയിൽനിന്ന് പഴങ്ങളും പച്ചക്കറികളും ബഹ്റൈനിലേക്ക് കൊണ്ടുവരാൻ ലുലു ഗ്രൂപ് ചാർട്ടർ ചെയ്ത വിമാനത്തിലാണ് മൃതദേഹങ്ങൾ കൊച്ചിയിലേക്ക് കൊണ്ടുപോയത്. ഇതിനുള്ള സന്നദ്ധത ലുലു ഗ്രൂപ് അറിയിച്ചതോടെയാണ് മൃതദേഹങ്ങൾ നാട്ടിലെത്തിക്കണമെന്ന ബന്ധുക്കളുടെ ആഗ്രഹം സഫലമായത്.
രഘുനാഥിെൻറ മൃതദേഹം അവിടെനിന്ന് കൊയിലാണ്ടിയിലെ വീട്ടിലേക്കും രാമൻ രാജെൻറ മൃതദേഹം തമിഴ്നാട്ടിലേക്കും കൊണ്ടുപോയി. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരെൻറ ഇടപെടൽ വ്യോമയാന മന്ത്രാലയത്തിെൻറ അനുമതി വേഗത്തിലാക്കാൻ സഹായിച്ചു. ഇന്ത്യൻ എംബസിയുടെയും നോർക്കയുടെയും ഇടപെടലും ഇക്കാര്യത്തിലുണ്ടായി. നേരേത്ത മരിച്ച രണ്ട് ആന്ധ്ര സ്വദേശികളുടെയും ബുധനാഴ്ച ഹൃദയാഘാതത്തെുടർന്ന് മരിച്ച പഞ്ചാബ് സ്വദേശി ഇഖ്ബാൽ സിങ് കരം സിങ്ങിെൻറയും മൃതദേഹങ്ങൾ മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. ഇവരുടെ മൃതദേഹങ്ങളും എങ്ങനെയെങ്കിലും നാട്ടിലെത്തിക്കണമെന്നാണ് ബന്ധുക്കളുടെ അപേക്ഷ. ഇതിനുള്ള വഴികൾ തേടുകയാണ് സാമൂഹിക പ്രവർത്തകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.