മനാമ ഡയലോഗിന് തുടക്കമായി
text_fieldsമനാമ: 18ാമത് മനാമ ഡയലോഗിന് തുടക്കമായി. 'മിഡിലീസ്റ്റിലെ മത്സരങ്ങളും നിയമങ്ങളും' പ്രമേയത്തിലാണ് ഇത്തവണത്തെ ഡയലോഗ്.
ഇന്‍റർനാഷനൽ സ്ട്രാറ്റജിക് സ്റ്റഡീസിന്‍റെ ആഭിമുഖ്യത്തിൽ വിദേശകാര്യ മന്ത്രാലയത്തിന്‍റെ സഹകരണത്തോടെ നടക്കുന്ന ഡയലോഗ് ഞായറാഴ്ച സമാപിക്കും. മിഡിലീസ്റ്റിലെ സുരക്ഷ, പ്രതിരോധം, വിദേശകാര്യ നയം എന്നീ മേഖലകളിലെ സുപ്രധാന വെല്ലുവിളികളെക്കുറിച്ച് പ്രത്യേകം ചർച്ച ചെയ്യും.
മേഖലയിലെ യു.എസ് സഹകരണവും മാറുന്ന ഊർജ നയവും വിഷയത്തിൽ ചർച്ചകൾ നടന്നു. പ്രാദേശിക തർക്കവിഷയങ്ങൾ പരിഹരിക്കുന്നതിന് ഏറ്റവും ഫലപ്രദമായ മാർഗങ്ങൾ സ്വീകരിക്കുന്നതിനും ആധുനികമായ സുരക്ഷ സഹകരണം സാധ്യമാക്കുന്നതിനും ചർച്ചകളിൽ ഊന്നലുണ്ടായിരുന്നു.
അമേരിക്ക അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളിൽനിന്നും അറബ്, ജി.സി.സി മേഖലകളിലെ വിവിധ രാഷ്ട്രങ്ങളിൽനിന്നും പ്രതിനിധികൾ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.