മനാമ ഡയലോഗ്: മുതിർന്ന പ്രതിനിധികൾ ഹമദ് രാജാവിനെ സന്ദർശിച്ചു
text_fieldsമനാമ: ഇൻറർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്ട്രാറ്റജിക് സ്റ്റഡീസ് (െഎ.െഎ.എ സ്.എസ്)വിദേശകാര്യ വകുപ്പിെൻറ സഹകരണത്തോടെ സംഘടിപ്പിച്ച മനാമ ഡയലോഗിലെ മുതിർ ന്ന വിദേശപ്രതിനിധികൾ രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫയെ സന്ദർശിച്ചു. അൽ സാകിർ കൊട്ടാരത്തിലെത്തിയ പ്രതിനിധികളെ ഹമദ് രാജാവ് ഉൗഷ്മളമായി സ്വീകരിച്ചു.
പ്രതിനിധികളെ ബഹ്റൈനിലേക്ക് സ്വാഗതം ചെയ്യുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് അേദ്ദഹം ഉണർത്തി. ഒാരോ വർഷവും ഏറ്റവും ശ്രദ്ധേയമായ വ്യക്തികൾ വിവിധ ആശയങ്ങൾ പങ്കിടാൻ ഒത്തുകൂടുന്നു. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള നിങ്ങൾ ഒാരോരുത്തരുടെയും വരവ് സംഘർഷവും കലാപവും ഇല്ലാതാക്കുന്നതിനും സമാധാനവും സമൃദ്ധിയും ഉയർത്തിപ്പിടിക്കുന്നതിനും കാരണമാകുമെന്നുള്ള പ്രതീക്ഷ കൂടിയാണ്. മനാമ ഡയലോഗിെൻറ സംഘാടനം അസാധാരണമായ ചുമതലയാണ്. ഇതിനായി പ്രവർത്തിക്കുന്ന ലണ്ടനിലെയും ബഹ്റൈനിലെയും ഇൻറർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്ട്രാറ്റജിക് സ്റ്റഡീസിനും (െഎ.െഎ.എസ്.എസ്) അതിെൻറ ജീവനക്കാർക്കും നന്ദി പറയുന്നു.
ഇൗ പരിപാടിയുടെ മുഖ്യചുമതലയുള്ള ജനറൽ ടോം ബെക്കറ്റിനോടും പ്രത്യേകം കടപ്പാട് അറിയിക്കുന്നു. മനാമ ഡയലോഗ് ആരംഭിച്ചിട്ട് ഇത് 15ാം വർഷമാണ്. കടുത്ത വെല്ലുവിളി നേരിടുന്ന മേഖലയിൽ ഇത്തരമൊരു പരിപാടിയുടെ പ്രസക്തി ഏറെയാണെന്നും ഹമദ് രാജാവ് ചൂണ്ടിക്കാട്ടി. സമാധാനം വരുംകാലത്ത് കൂടുതൽ ശക്തമാകുമെന്നും അത്തരമൊരു ഇടത്തിലായിരിക്കും നമ്മുടെ വരുംതലമുറ വളരുകയെന്ന പ്രതീക്ഷയും രാജാവ് പ്രതിനിധികളോട് പങ്കുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.