മനാമ ഈദ്ഗാഹ്: ഒരുക്കം വിലയിരുത്തി
text_fieldsമനാമ: മനാമയിൽ സുന്നി ഔഖാഫിന്റെ ആഭിമുഖ്യത്തിൽ അൽ ഫുർഖാൻ സെന്റർ സംഘടിപ്പിക്കുന്ന ഈദ്ഗാഹിന്റെ ഒരുക്കങ്ങൾ വിലയിരുത്തി. മനാമ ഗോൾഡ് സിറ്റിക്ക് മുൻവശമുള്ള മുനിസിപ്പാലിറ്റി (ബലദിയ്യ) കോമ്പൗണ്ടിലാണ് ഈദ്ഗാഹ് നടക്കുന്നത്. രാവിലെ 5.38നാണ് ഈദ് നമസ്കാരം. അൽ ഫുർഖാൻ സെന്റർ ആസ്ഥാനത്ത് നടന്ന യോഗത്തിൽ ഈദ്ഗാഹ് സ്വാഗതസംഘം രൂപവത്കരിച്ചു.
മുഖ്യ രക്ഷാധികാരി സൈഫുല്ല ഖാസിം, ചെയർമാൻ അബ്ദുൽ മജീദ് തെരുവത്ത്, ജനറൽ കൺവീനർ അബ്ദുസ്സലാം ബേപ്പൂർ. കൺവീനർമാർ: ഹിഷാം കെ. ഹമദ്, ഈല്യാസ് കക്കയം, ശാനിദ് പി, ആരിഫ് അഹമദ്. കോഓഡിനേഷൻ: മനാഫ് കബീർ, മുജീബുറഹ്മാൻ എടച്ചേരി. പബ്ലിസിറ്റി: സഹീദ് പുതിയങ്ങാടി, ഷറഫുദ്ദീൻ അടൂർ, അബ്ദുല്ല പുതിയങ്ങാടി. റിഫ്രഷ്മെന്റ്: യൂസുഫ് കെ.പി, ആഷിഖ് പി.എൻ.പി. വെന്യൂ: ഫാറൂഖ് മാട്ടൂൽ, ഇഖ്ബാൽ കാഞ്ഞങ്ങാട്, മുബാറഖ് വി.കെ. അനൗൺസ്മെന്റ്: മൂസ സുല്ലമി. ടെക്നിക്കൽ സപ്പോർട്ട്: അനൂപ് തിരൂർ, മായൻ. ലേഡീസ് കേർ: ഖമറുന്നിസ അബ്ദുൽ മജീദ്, സബീല യൂസുഫ്, സമീറ അനൂപ്, ബിനൂഷ തുടങ്ങിയവരെ തിരഞ്ഞെടുത്തു. അൽ ഫുർഖാൻ സെന്ററിൽ ചേർന്ന യോഗത്തിൽ അൽ ഫുർഖാൻ സെന്റർ പ്രസിഡന്റ് സൈഫുല്ല ഖാസിം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുഹൈൽ മേലടി സ്വാഗതവും അബ്ദുസ്സലാം ബേപ്പൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.