മനാമ എന്റർപ്രണർഷിപ് വീക്ക്: കേരളത്തിൽനിന്നുള്ള സംഘവും
text_fieldsമനാമ: മനാമ എന്റർപ്രണർഷിപ് വീക്കിൽ (MEW) പങ്കെടുക്കാൻ ഇന്ത്യയിലെ സെൻട്രൽ ട്രാവൻകൂർ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയിൽനിന്നുള്ള പ്രതിനിധികൾ ബഹ്റൈനിലെത്തി. പ്രസിഡന്റ് ഫാ. അബ്രഹാം മുളമൂട്ടിലിന്റെ നേതൃത്വത്തിലാണ് 18 അംഗ സംഘം എത്തിയത്.
ടോംസ് പൈപ്പ്സ് പ്രൈവറ്റ് ലിമിറ്റഡ്, ലാൽജി പ്രിന്റേഴ്സ് ആൻഡ് അഡ്വർടൈസേഴ്സ്, കെ.ആർ.എസ് ഗ്രൂപ്, ടാൻവിൻ കോസ്ട്രൂസിയോൺ, പാലത്ര കൺസ്ട്രക്ഷൻസ്, അദ്വിക എസ്കേപ്സ്, കല്ലുകളം ട്രേഡേഴ്സ്, ഡികാർബൺ ടെക് സൊല്യൂഷൻസ്, ഹെവൻഫോർഡ് എസ്റ്റേറ്റ്, പ്രിഥി കൺസ്ട്രക്ഷൻസ്, മലങ്കര പ്ലാന്റേഷൻസ്, വാഫർചിപ്സ് ടെക്നോ സൊലൂഷൻസ്, നോവ എൻജിനീയറിങ് സൊലൂഷൻസ് തുടങ്ങിയ ബിസിനസ് സ്ഥാപനങ്ങളുടെ പ്രതിനിധികളടങ്ങുന്ന സംഘമാണ് ബഹ്റൈനിൽ സന്ദർശനത്തിനെത്തിയത്.
തംകീനുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തോടെ കാപിറ്റൽ ഗവർണറേറ്റിന്റെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന മനാമ എന്റർപ്രണർഷിപ് വീക്കിൽ ലോകമെമ്പാടുനിന്നുമായി 6,000ത്തിലധികം പേർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.