മനാമ ഏരിയ ഖുർആൻ പഠന വേദിക്ക് തുടക്കമായി
text_fieldsമനാമ ഏരിയ ഖുർആൻ പഠനത്തിന്റെ ഉദ്ഘാടനം സീഫ് മസ്ജിദ് ഇമാം അബ്ദുൽ ബാസിത് സാലിഹ് അദ്ദൂസരി നിർവഹിക്കുന്നു
മനാമ: ഫ്രൻഡ്സ് സ്റ്റഡി സർക്ൾ മനാമ ഏരിയ സംഘടിപ്പിക്കുന്ന ഖുർആൻ പഠന വേദിക്ക് തുടക്കമായി. സിഞ്ചിലുള്ള ഫ്രൻഡ്സ് ആസ്ഥാനത്ത് നടന്ന ഖുർആൻ പഠനത്തിന്റെ ഉദ്ഘാടനം സീഫ് മസ്ജിദ് ഇമാം അബ്ദുൽ ബാസിത് സാലിഹ് അദ്ദൂസരി നിർവഹിച്ചു.
വിശുദ്ധ ഖുർആൻ പ്രതിസന്ധി ഘട്ടങ്ങളിൽ വിശ്വാസികൾക്ക് ആശ്വാസവും മനസ്സമാധാനവും നൽകുന്ന വേദഗ്രന്ഥമാണെന്ന് അദ്ദേഹം പറഞ്ഞു. ഖുർആൻ ചിന്തിച്ചും മനസ്സിലാക്കിയും പഠിക്കുമ്പോഴാണ് കാലഘട്ടത്തിന്റെ പ്രതിസന്ധികൾ അതിജീവിക്കാൻ കഴിയുക. ഖുർആൻ പഠിക്കാനുള്ള ഇത്തരത്തിലുള്ള വേദികൾ എല്ലാവരും ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഖുർആൻ പഠനത്തിന്റെ പ്രാധാന്യം എന്ന വിഷയത്തിൽ സഈദ് റമദാൻ നദ്വി മുഖ്യപ്രഭാഷണം നിർവഹിച്ചു.
ഖുർആൻ മനുഷ്യരെ ഒന്നിപ്പിക്കുന്ന വേദപുസ്തകമാണെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യരുടെ മനസ്സുകൾക്കിടയിലുള്ള എല്ലാ വിവേചനങ്ങളേയും അത് ഇല്ലാതാക്കുന്നു. മനുഷ്യരെ ആദരിക്കാനും പരിഗണിക്കാനുമാണ് ഖുർആൻ പഠിപ്പിക്കുന്നതെന്നും അദ്ദേഹാം പറഞ്ഞു. ഏരിയ പ്രസിഡന്റ് മുഹമ്മദ് മുഹ്യിദ്ദീൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഫിൽസ ഫൈസൽ ഖുർആൻ പാരായണം നടത്തി. ഏരിയ സെക്രട്ടറി ഫാറൂഖ് വി.പി സ്വാഗതവും മുഹമ്മദ് ഷമ്മാസ് നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.