Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമനാമ-സരജേവോ സ്ഥിരം...

മനാമ-സരജേവോ സ്ഥിരം വിമാന സർവിസ് ടൂറിസം സാധ്യതകൾ വർധിപ്പിക്കും

text_fields
bookmark_border
Manama-Sarajevo regular flight service
cancel
camera_alt

ബ​ഹ്‌​റൈ​ൻ-​ബോ​സ്‌​നി​യ ആ​ൻ​ഡ് ഹെ​ർ​സ​ഗോ​വി​ന ഫ്ര​ണ്ട്‌​ഷി​പ് ആ​ൻ​ഡ് ബി​സി​ന​സ് അ​സോ​സി​യേ​ഷ​ൻ വാ​ർ​ത്ത​സ​മ്മേ​ള​നം

മ​നാ​മ: ബോ​സ്‌​നി​യ ആ​ൻ​ഡ് ഹെ​ർ​സ​ഗോ​വി​ന​യി​ലെ ടൂ​റി​സം സാ​ധ്യ​ത​ക​ൾ വ​ള​രെ വ​ലു​താ​ണെ​ന്ന് ബ​ഹ്‌​റൈ​ൻ-​ബോ​സ്‌​നി​യ ആ​ൻ​ഡ് ഹെ​ർ​സ​ഗോ​വി​ന ഫ്ര​ണ്ട്‌​ഷി​പ് ആ​ൻ​ഡ് ബി​സി​ന​സ് അ​സോ​സി​യേ​ഷ​ൻ.

ഈ ​സാ​ധ്യ​ത​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ ബ​ഹ്റൈ​നി​ൽ​നി​ന്ന് ബോ​സ്‌​നി​യ ആ​ൻ​ഡ് ഹെ​ർ​സ​ഗോ​വി​ന​യി​ലേ​ക്ക് സ്ഥി​രം വി​മാ​ന സ​ർ​വി​സ് ആ​​രം​ഭി​ക്കേ​ണ്ട​തു​​ണ്ടെ​ന്നും അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് ജ​വാ​ദ് ബി​ൻ യൂ​സ​ഫ് അ​ൽ ഹ​വാ​ജ് വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. നി​ല​വി​ൽ ചാ​ർ​ട്ടേ​ഡ് വി​മാ​ന സ​ർ​വി​സാ​ണ് മ​നാ​മ​ക്കും സ​ര​ജേ​വോ​ക്കും ഇ​ട​യി​ലു​ള്ള​ത്. രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള എ​ല്ലാ മേ​ഖ​ല​ക​ളി​ലു​മു​ള്ള സ​ഹ​ക​ര​ണ​വും ബ​ന്ധ​വും വ്യാ​പാ​ര​വും ശ​ക്ത​മാ​കാ​ൻ സ്ഥി​രം ഡ​യ​റ​ക്ട് വി​മാ​ന സ​ർ​വി​സ് സ​ഹാ​യി​ക്കും.

വി​നോ​ദ​സ​ഞ്ചാ​ര​വും നി​ക്ഷേ​പ​വും വ​ർ​ധി​ക്കാ​നും ഇ​ട​യാ​ക്കും. ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് ഇ​തു​വ​ഴി ബോ​സ്‌​നി​യ, ഹെ​ർ​സ​ഗോ​വി​ന​യി​ലേ​ക്ക് യാ​ത്ര ചെ​യ്യാ​നും കി​ഴ​ക്ക​ൻ, പ​ടി​ഞ്ഞാ​റ​ൻ യൂ​റോ​പ്പി​ൽ എ​ത്തി​ച്ചേ​രാ​നും സാ​ധി​ക്കും. ഇ​ത് ബ​ഹ്‌​റൈ​നെ സു​പ്ര​ധാ​ന ല​ക്ഷ്യ​സ്ഥാ​ന​വും ത​ന്ത്ര​പ്ര​ധാ​ന​മാ​യ സ്ഥ​ല​വു​മാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം ചു​ണ്ടി​ക്കാ​ണി​ച്ചു. ബ​ഹ്‌​റൈ​ൻ-​ബോ​സ്‌​നി​യ ആ​ൻ​ഡ് ഹെ​ർ​സ​ഗോ​വി​ന ഫ്ര​ണ്ട്‌​ഷി​പ് ആ​ൻ​ഡ് ബി​സി​ന​സ് അ​സോ​സി​യേ​ഷ​ൻ ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ടേ​ഴ്സും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsTourismManama-Sarajevo regular flight service
News Summary - Manama-Sarajevo regular flight service will increase tourism potential
Next Story