തീപിടിത്തമുണ്ടായ മനാമ സൂഖ് സാമൂഹിക സംഘടനാ പ്രതിനിധികൾ സന്ദർശിച്ചു
text_fieldsമനാമ: മനാമ സൂഖിലുണ്ടായ തീപിടിത്തത്തിൽ കച്ചവട സ്ഥാപനങ്ങൾ നഷ്ടമായവരുടെയും വിവിധ കടകളിൽ ജോലിചെയ്യുന്ന ഇന്ത്യക്കാരുടെയും പ്രശ്നങ്ങൾ ഇന്ത്യൻ എംബസിയിൽ നടന്ന ഓപൺ ഹൗസിൽ ഉന്നയിച്ചു.
തീപിടിത്തത്തിനിരയായ കച്ചവട സ്ഥാപനങ്ങളുടെ പ്രതിനിധികളും അവരെ സഹായിക്കാനായി രൂപവത്കരിച്ച സാമൂഹിക സംഘടന പ്രവർത്തകരുടെ കമ്മിറ്റി പ്രതിനിധികളും ഐ.സി.ആർ.എഫിന്റെ നേതൃത്വത്തിൽ പ്രശ്നങ്ങൾ ഇന്ത്യൻ അംബാസഡർ മുമ്പാകെ വിശദീകരിച്ചു. ഓപൺ ഹൗസിൽ വിഷയം അവതരിപ്പിച്ചതിനു ശേഷം സാമൂഹിക സംഘടനാ പ്രതിനിധികൾ മനാമ സൂഖിലെ തീപിടിത്ത ബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.