Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right‘മാ​ങ്കോ​സ്റ്റീ​ൻ’...

‘മാ​ങ്കോ​സ്റ്റീ​ൻ’ ബ​ഷീ​ർ ഓ​ർ​മ​ദി​നം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
വൈ​ക്കം മു​ഹ​മ്മ​ദ്‌ ബ​ഷീ​ർ അ​നു​സ്മ​ര​ണം
cancel
camera_alt

ക​ലാ​ല​യം സാം​സ്‌​കാ​രി​ക​വേ​ദി സം​ഘ​ടി​പ്പി​ച്ച വൈ​ക്കം മു​ഹ​മ്മ​ദ്‌ ബ​ഷീ​ർ അ​നു​സ്മ​ര​ണം

മ​നാ​മ: ക​ലാ​ല​യം സാം​സ്‌​കാ​രി​ക വേ​ദി മു​ഹ​റ​ഖ് സോ​ണി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ‘മാ​ങ്കോ​സ്റ്റീ​ൻ’ എ​ന്ന പേ​രി​ൽ വൈ​ക്കം മു​ഹ​മ്മ​ദ്‌ ബ​ഷീ​ർ അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു.

പ​രി​പാ​ടി​യി​ൽ ബ​ഷീ​റി​യ​ൻ ഭാ​ഷ, സാ​ഹി​ത്യം, ബ​ഷീ​റി​ന്റെ യാ​ത്ര​ക​ൾ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ ച​ർ​ച്ച​ക​ൾ ന​ട​ന്നു. പ്ര​മു​ഖ എ​ഴു​ത്തു​കാ​ര​ൻ ഫി​റോ​സ് തി​രു​വ​ത്ര സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു.‘​ബ​ഷീ​റി​ന്റെ ഭാ​ഷാ ശൈ​ലി’ എ​ന്ന വി​ഷ​യ​ത്തി​ൽ മു​ഹ​മ്മ​ദ്‌ കു​ലു​ക്ക​ല്ലൂ​രും, ‘ബ​ഷീ​റി​ന്റെ സാ​ഹി​ത്യ​കൃ​തി​ക​ൾ’ എ​ന്ന​വി​ഷ​യ​ത്തി​ൽ ഫ​സ​ൽ ശി​വ​പു​ര​വും ‘ബ​ഷീ​ർ എ​ന്ന പ​ച്ച​മ​നു​ഷ്യ​ൻ’ എ​ന്ന വി​ഷ​യ​ത്തി​ൽ ബി​ജി തോ​മ​സും വി​ഷ​യാ​വ​ത​ര​ണ​ങ്ങ​ൾ ന​ട​ത്തി. അ​ഡ്വ. ഷ​ബീ​റ​ലി വി​ഷ​യ​ങ്ങ​ളി​ൽ ഇ​ട​പെ​ട്ട് സം​സാ​രി​ച്ചു.

രി​സാ​ല സ്റ്റ​ഡി സ​ർ​ക്കി​ൾ നാ​ഷ​ന​ൽ നേ​താ​ക്ക​ളാ​യ ശി​ഹാ​ബ് പ​ര​പ്പ, അ​ഷ്‌​റ​ഫ്‌ മ​ങ്ക​ര, ജാ​ഫ​ർ ശ​രീ​ഫ്, സ​ഫ്‌​വാ​ൻ സ​ഖാ​ഫി മാ​ങ്ക​ട​വ്, ജാ​ഫ​ർ പ​ട്ടാ​മ്പി, സ​ലീം, വാ​രി​സ് ന​ല്ല​ളം സോ​ൺ നേ​താ​ക്ക​ളാ​യ സു​ഫി​യാ​ൻ ഭ​ക്തി​യാ​ർ, ഹ​കീം എ​ന്നി​വ​ർ സം​സാ​രി​ച്ചു.

രി​സാ​ല സ്റ്റ​ഡി സ​ർ​ക്കി​ൾ മു​ഹ​റ​ഖ് സോ​ൺ ചെ​യ​ർ​മാ​ൻ ഷ​ബീ​ർ ശം​സു​ദ്ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ലാ​ല​യം സെ​ക്ര​ട്ട​റി ടി.​കെ. അ​ഷ്‌​റ​ഫ്‌ , ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ്‌ മ​ണ്ണാ​ർ​ക്കാ​ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain News
News Summary - Mangosteen organized Basheer Memorial Day
Next Story