മാൻഹോളിൽ തൊഴിലാളിയുടെ മരണം: അന്വേഷണം ആവശ്യപ്പെട്ട് സ്വതന്ത്ര തൊഴിലാളി യൂനിയൻ
text_fieldsമനാമ: മുഹറഖിൽ ശുചീകരണ പ്രവർത്തനത്തിനിടെ മാൻഹോളിൽ കുടുങ്ങി തൊഴിലാളി മരിച്ച സംഭവത്തിൽ സ്വതന്ത്ര തൊഴിലാളി യൂനിയൻ അന്വേഷണം ആവശ്യപ്പെട്ടു. സമാന രീതിയിലുള്ള രണ്ടാമത്തെ സംഭവമാണ് ഇതെന്നും ആവശ്യമായ സുരക്ഷാ സംവിധാനം ഒരുക്കാത്തതാണ് കാരണമെന്ന് കരുതുന്നതായും യൂനിയൻ പറഞ്ഞു.
കഴിഞ്ഞവർഷം സമാനമായ സംഭവത്തിൽ മൂന്ന് തൊഴിലാളികൾ മരണപ്പെട്ടിരുന്നു. തൊഴിലിടങ്ങളിൽ ആവശ്യമായ സുരക്ഷ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ഇവയെക്കുറിച്ച് അവബോധമുണ്ടാകുന്നതിന് തൊഴിലാളികൾക്ക് മനസ്സിലാകുന്ന തരത്തിൽ സുരക്ഷ നിർദേശങ്ങൾ എഴുതി പ്രദർശിപ്പിക്കണമെന്നും ആവശ്യമുണ്ട്. തൊഴിലിടങ്ങളിൽ സുരക്ഷ നിർദേശങ്ങൾ പാലിക്കുന്നുണ്ടോയെന്ന് സൂപ്പർവൈസർമാർ പരിശോധിക്കുകയും വേണം. വിദേശ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും തൊഴിലിടങ്ങളിൽ സുരക്ഷ ഒരുക്കുന്നതിലും ബഹ്റൈൻ മുൻപന്തിയിലാണ്. ഇതിന് വിരുദ്ധമായ കാര്യങ്ങളുണ്ടാകുന്നത് രാജ്യത്തിെൻറ അന്തസ്സിന് നിരക്കാത്തതാണെന്നും യൂനിയൻ വിലയിരുത്തി. മരണപ്പെട്ട തൊഴിലാളിയുടെ കുടുംബത്തിന് യൂനിയൻ അനുശോചനം അറിയിച്ചു. ഇത്തരം സംഭവങ്ങൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.