മണികണ്ഠന് സഹായമെത്തി; 21ന് നാടണയും
text_fieldsമനാമ: പക്ഷാഘാതത്തെത്തുടർന്ന് ശരീരത്തിെൻറ ഒരുഭാഗം തളർന്ന മണികണ്ഠന് നാട്ടിലേക്ക് പോകാനുള്ള വഴിയൊരുങ്ങി. വിമാനയാത്രക്ക് അദ്ദേഹത്തിനും സഹായിക്കുമുള്ള ടിക്കറ്റുകൾ വ്യാഴാഴ്ച ലഭിച്ചു. നിർമാണ മേഖലയിൽ ജോലി ചെയ്യുന്ന ഇദ്ദേഹത്തെക്കുറിച്ച് ‘ഗൾഫ് മാധ്യമം’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതുകണ്ട് വായനക്കാരനായ ഗോപീകൃഷ്ണനാണ് നാട്ടിലേക്ക് പോകുന്നതിനുള്ള ടിക്കറ്റിെൻറ തുക നൽകിയത്. തുടർ ചികിത്സക്കുള്ള സഹായങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട്. സഹായിയുടെ ടിക്കറ്റിനുള്ള തുക മറ്റൊരു അഭ്യുദയകാംക്ഷിയും നൽകി. ജൂൺ 21നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് മണികണ്ഠൻ നാട്ടിലേക്ക് പോകുന്നത്.
തിരുവനന്തപുരം പാറശാല പൊഴിയൂർ ഉച്ചക്കട സ്വദേശിയായ മണികണ്ഠൻ ഇപ്പോൾ സൽമാനിയ ആശുപത്രിയിൽ ചികിത്സയിലാണ്. വീൽചെയറിൽ യാത്രക്കാവശ്യമായ മറ്റ് രേഖകളെല്ലാം ശരിയാക്കിയിട്ടുണ്ട്. ശരീരം തളർന്നതിനുപുറമേ സംസാരശേഷിയും നഷ്ടപ്പെട്ട ഇദ്ദേഹത്തിന് ഫിസിയോ തെറപ്പിയിലൂടെ മാറ്റമുണ്ടാക്കാൻ കഴിയുമെന്നാണ് ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്. ബഹ്റൈനിൽ താമസിച്ച് ഇതിന് കഴിയില്ല. അതിനാൽ, എങ്ങനെയെങ്കിലും നാട്ടിലെത്തി ചികിത്സ തുടരാനാണ് ഇദ്ദേഹത്തിെൻറ ആഗ്രഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.