ഇലക്ട്രിസിറ്റി ബില്ലിൽ തിരിമറി: അറബ് പൗരന്റെ വിചാരണ ആരംഭിച്ചു
text_fieldsമനാമ: ഇലക്ട്രിസിറ്റി ബില്ലിൽ കൃത്രിമം നടത്തിയ 21 കാരനായ അറബ് പൗരന്റെ വിചാരണക്ക് തുടക്കമായി. ഇലക്ട്രിസിറ്റി, ജല അതോറിറ്റിക്ക് നൽകിയ ഇൻഷുറൻസ് തുകയിലാണ് കൃത്രിമം കാണിച്ചത്. ക്ലിയറിങ് ഏജന്റ് വഴി ഒരാൾ വൈദ്യുത-ജല കണക്ഷൻ ലഭിക്കുന്നതിന് വേണ്ട ഇടപാടുകൾ നടത്താനാവശ്യപ്പെടുകയും അതനുസരിച്ച് ഭാര്യയുടെ പേരിൽ പൂർത്തിയാക്കുന്നതിനായി 115 ദിനാർ നൽകുകയും ചെയ്തിരുന്നു.
എന്നാൽ, പ്രതി ബില്ലിൽ കൃത്രിമം നടത്തി ഇലക്ട്രിസിറ്റി ഡിപ്പാർട്ട്മെന്റിൽ പണം അടച്ചെന്ന് കാണിച്ച് ഒരു റെസീറ്റ് വാട്സ്ആപ് വഴി അയക്കുകയും ഇതിന്റെ കൃത്യത ഉറപ്പാക്കാൻ ഇലക്ട്രിസിറ്റി ഓഫിസിലെത്തിയപ്പോഴാണ് പ്രതിയുടെ വഞ്ചന ബോധ്യപ്പെടുകയും ചെയ്തത്. ഉടൻതന്നെ പ്രതിക്കെതിരെ അതോറിറ്റി പരാതി നൽകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.