മൻമോഹൻ സിങ് ഇന്ത്യയെ മികച്ച രീതിയിൽ നയിച്ച പ്രധാനമന്ത്രി -ഐ.വൈ.സി.സി
text_fieldsമനാമ: ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെഗയ കെ.സി.എ ഹാളിൽവെച്ച് മുൻ ഇന്ത്യൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ മൻമോഹൻ സിങ് അനുസ്മരണം സംഘടിപ്പിച്ചു.
ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ പ്രസിഡന്റ് ഷിബിൻ തോമസിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ എം.സി.എം.എ ബഹ്റൈൻ പ്രസിഡന്റ് സലാം മമ്പാട്ടുമൂല, പ്രതിഭ ബഹ്റൈൻ പ്രസിഡന്റ് ബിനു കുന്നിൽ, കുടുംബ സഹൃദയ വേദി പ്രസിഡന്റ് അജിത്ത് കുമാർ, ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ ഭാരവാഹികളായ അനസ് റഹീം, രാജേഷ് പന്മന, റിച്ചി കളത്തൂരേത്ത്, മുൻ പ്രസിഡന്റ് ബേസിൽ നെല്ലിമറ്റം, വിവിധ ഏരിയ പ്രസിഡന്റ്മാരായ മണികണ്ഠൻ ചന്ദ്രോത്ത്, നവീൻ ചന്ദ്രൻ, ഷിജിൽ കുമാർ, അഷ്റഫ് എന്നിവർ സംസാരിച്ചു.
ഇന്ത്യൻ സമ്പദ്ഘടന മെച്ചപ്പെടുത്താനും രാജ്യത്തെ ജനങ്ങളുടെ ദാരിദ്ര്യവും പട്ടിണിയും കുറച്ചുകൊണ്ടുവരാനും, 72,000 കോടി ഇന്ത്യൻ കർഷകരുടെ കടബാധ്യതകൾ എഴുതിത്തള്ളൽ അടക്കമുള്ള ജനോപകാര പദ്ധതികൾ നടപ്പാക്കാനും അദ്ദേഹത്തിന്റെ ഭരണകാലത്ത് സാധിച്ചു.
തൊഴിലുറപ്പ് പദ്ധതി, സാമ്പത്തിക മാന്ദ്യം ലോകം കീഴടക്കിയപ്പോൾ അതിന്റെ പ്രത്യാഘാതങ്ങൾ അധികം ബാധിക്കാതെ ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥ നല്ലനിലയിലാക്കി ഇന്ത്യയെ നയിക്കൽ അടക്കമുള്ള പ്രവർത്തനങ്ങൾ അദ്ദേഹത്തിന്റെ സാമ്പത്തിക വൈദഗ്ധ്യത്തിന് അടിവരയിടുന്ന നിലയിൽ ഉള്ളതായിരുന്നുവെന്ന് അനുസ്മരണ പ്രഭാഷണങ്ങൾ നടത്തിയവർ അഭിപ്രായപ്പെട്ടു.
ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി തുടക്കം കുറിച്ച പരിപാടിയിൽ ദേശീയ ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി സ്വാഗതവും ട്രഷറർ ബെൻസി ഗനിയുഡ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.