മണ്ണാർക്കാട് പ്രവാസി അസോസിയേഷൻ രൂപവത്കരിച്ചു
text_fieldsമനാമ: ബഹ്റൈനിലെ മണ്ണാർക്കാട്ടുകാരായ പ്രവാസികളെ ഉൾപ്പെടുത്തി മണ്ണാർക്കാട് പ്രവാസി അസോസിയേഷൻ രൂപവത്കരിച്ചു. വെള്ളിയാഴ്ച സെഗയ്യയിൽ നടന്ന യോഗത്തിലാണ് രൂപവത്കരിച്ചത്. പ്രസിഡന്റായി ഷാജഹാൻ എടത്തനാട്ടുകര, ജനറൽ സെക്രട്ടറിയായി സൽമാനുൽ ഫാരിസ്, ട്രഷററായി റിയാസുദ്ദീൻ തയ്യിൽ, ഉപദേശക സമിതി ചെയർമാനായി അബ്ദുൽ സലാം എ.പി എന്നിവരെ യോഗം തിരഞ്ഞെടുത്തു.
മണ്ണാർക്കാട്ടുകാരായ ബഹ്റൈൻ പ്രവാസികളുടെ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിൽ ക്രിയാത്മകമായ ഇടപെടൽ നടത്തുക എന്നതാണ് സംഘടനയുടെ സ്ഥാപക ലക്ഷ്യമെന്ന് ഭാരവാഹികൾ പറഞ്ഞു. അസ്ഹറുദ്ദീൻ തയ്യിൽ, ബാലൻ മണ്ണാർക്കാട്, മുഹമ്മദ് പടുവിൽ എന്നിവരെ വൈസ് പ്രസിഡന്റുമാരായും മുഹമ്മദ് കോട്ടോപ്പാടം, സുഹൈൽ ഇടക്കുറുശ്ശി എന്നിവരെ ജോയന്റ് സെക്രട്ടറിമാരായും മുജീബ് എടത്തനാട്ടുകര, ഹരിദാസ്, അനസ് നെയ്യപ്പാടത്ത്, ജസീർ തിരുവിഴാംകുന്ന്, ജമാൽ തെങ്കര, ജോബിൻ, നിസാർ മണ്ണാർക്കാട് എന്നിവരെ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു. സാമൂഹിക പ്രവർത്തകരായ റംഷാദ് അയിലക്കാട്, ഫിറോസ് നങ്ങാരത്ത് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.