പ്രതിവർഷം 10 ബില്യൺ ചിപ്പുകൾ നിർമിക്കും -പോളിമാടെക് എം.ഡി ഈശ്വരറാവു
text_fieldsമനാമ: ബഹ്റൈനില്‍ നിർമിക്കുന്ന സെമികണ്ടക്ടര്‍ നിര്‍മാണ കേന്ദ്രം പ്രതിവർഷം 10 ബില്യൺ ചിപ്പുകൾ നിർമിക്കാൻ ശേഷിയുള്ളതാണെന്ന് പോളിമാടെക് ഇലക്ട്രോണിക്സ് കമ്പനി മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ എന്‍. ഈശ്വരറാവു. ലണ്ടനിൽ ഗവേഷണ വിഭാഗവും സിംഗപ്പൂരിൽ മാർക്കറ്റിങ് ഓഫിസുമുള്ള പോളിമാടെക് ഇലക്ട്രോണിക്സ് ഈ മേഖലയിലെ പ്രമുഖ കമ്പനിയാണ്. യുനൈറ്റഡ് സ്റ്റേറ്റ്സിലും ഫ്രാൻസിലും നിലവിൽ സെമികണ്ടക്ടര്‍ നിര്‍മാണ കേന്ദ്രങ്ങളുണ്ട്.
ബഹ്റൈനിലേക്കുള്ള വിപുലീകരണം, മിഡിലീസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക മേഖലയിലെ പോളിമാടെക്കിന്റെ പ്രവർത്തനങ്ങളുടെ കേന്ദ്രമായി രാജ്യത്തെ മാറ്റും. ഗൾഫ് മേഖലയുടെ കേന്ദ്രമായി ബഹ്റൈൻ മാറുമെന്നും റാവു പറഞ്ഞു.
കമ്പനിയുടെ ബഹ്റൈൻ കേന്ദ്രത്തിൽ തുടക്കത്തിൽ മെഡിക്കൽ, ഹോർട്ടികൾചറൽ ഇലക്ട്രോണിക്സ് രംഗത്തിനാവശ്യമായ ചിപ്പുകളായിരിക്കും നിർമിക്കുക. ഗേറ്റ്വേ ഗൾഫ് 2024 ഫോറത്തിൽ പങ്കെടുത്തതിലൂടെ പോളിമാടെക്കിന് വിപുലമായ നെറ്റ്വർക്കിങ് അവസരങ്ങൾ ലഭിച്ചു.
ബഹ്റൈനിലെ തങ്ങളുടെ നിക്ഷേപത്തിനായുള്ള പ്രക്രിയ കാര്യക്ഷമമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതിന് ബഹ്റൈൻ ഇക്കണോമിക് ഡെവലപ്മെന്റ് ബോര്‍ഡിന് (ഇ.ഡി.ബി) റാവു അഭിനന്ദനമറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.