വിദ്യാഭ്യാസം അക്രമരഹിത സമൂഹത്തിന് വഴിയൊരുക്കുമെന്ന്
text_fieldsമനാമ: വിദ്യാഭ്യാസം നേടിയ ജനത അക്രമങ്ങളിൽ നിന്ന് വിട്ടുനിൽക്കുമെന്നും വര്‍ഗീയ കലാപങ്ങൾക്കുപോലും വിദ്യാഭ്യാസത്തിെൻറ അഭാവം കാരണമാണെന്നും കോഴിക്കോട് മര്‍ക്കസ് സ്ഥാപനങ്ങളുടെ ഡയരക്ടര്‍ എ.പി.അബ്ദുല്‍ ഹഖിം അസ്ഹരി പറഞ്ഞു. ഇൗ കാരണം മുൻനിർത്തിയാണ് കശ്മീർ, ഗുജറാത്ത് ഉള്‍പ്പെടെയുള്ള മേഖലകളിൽ വിദ്യാഭ്യാസ പദ്ധതികളുമായി മര്‍ക്കസ് മുന്നിട്ടിറങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.
മർക്കസിെൻറ 40ാം വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി ബഹ്‌റൈനില്‍ എത്തിയ അദ്ദേഹം മാധ്യമങ്ങളുമായി സംസാരിക്കവെയാണ് ഇങ്ങനെ പറഞ്ഞത്. വിദ്യാഭ്യാസമുള്ള തലമുറ സമൂഹങ്ങള്‍ തമ്മിലുള്ള അകല്‍ച്ച ഇല്ലാതാക്കും. പരസ്പരം യാതൊരു അടുപ്പവുമില്ലാതിരുന്ന ഗുജറാത്തി സമൂഹത്തില്‍ മർക്കസിെൻറ സ്ഥാപനങ്ങൾ വഴി യോജിപ്പ് സൃഷ്ടിക്കാൻ കഴിഞ്ഞു. മുസ്‌ലിം വിദ്യാലയങ്ങളില്‍ അധ്യാപകരാന്‍ ഇതര സമൂഹങ്ങള്‍ തയാറാവുന്ന അവസ്ഥയുണ്ടായി. കുട്ടികളെ രാജ്യത്തോടു കൂറുള്ളവരായി വളര്‍ത്താനും വര്‍ഗീയതക്കും തീവ്രവാദത്തിനും എതിരെ ചിന്തിപ്പിക്കാനും ഇത്തരം ശ്രമങ്ങള്‍കൊണ്ട് കഴിഞ്ഞിട്ടുണ്ട്.കേരളീയ സമൂഹത്തില്‍ തീവ്രവാദത്തിെൻറ വിത്തു പാകാന്‍ ശ്രമിച്ചത് സലഫി പ്രസ്ഥാനങ്ങളാണ്. അത്തരം രീതികളെ സുന്നീ സമൂഹം എന്നും എതിർത്തിട്ടുണ്ട്. ഹിന്ദു^മുസ്‌ലിം ഐക്യത്തിെൻറ ഉദാത്ത മാതൃക നിലനിന്ന സമൂഹമാണ് കേരളം.
അതിനെ തകര്‍ക്കാന്‍ ഇത്തരം പലരും ആസൂത്രിതമായി ശ്രമിച്ചിട്ടുണ്ട്. വര്‍ത്തമാനകാല സാഹചര്യം അവര്‍ ആരാണെന്നും അവരുടെ പിഴവെന്താണെന്നും പൊതുസമൂഹത്തിന് കാണിച്ചു കൊടുത്തു. പിശകുകണ്ടാല്‍ ഉപദേശിക്കാനാണ് മതം കല്‍പ്പിക്കുന്നത്. എന്നാല്‍ വ്യക്തിയുടെ സ്വാതന്ത്ര്യം ഹനിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും ‘ഫ്ലാഷ് മോബ്’ വിവാദം പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു.
ജനുവരി നാലുമുതല്‍ ഏഴു വരെയാണ് മര്‍ക്കസ് വാര്‍ഷികം നടക്കുന്നത്. നാലു പതിറ്റാണ്ടായി വിദ്യാഭ്യാസ, ആരോഗ്യ, ജീവകാരുണ്യ മേഖലയില്‍ നിറഞ്ഞ് നില്‍ക്കുകയാണ് മര്‍ക്കസ്. വാര്‍ഷിക സമ്മേളനത്തില്‍ 1000 പേര്‍ക്കു സഖാഫി ബിരുദം നല്‍കും. വിവിധ സമ്മേളനങ്ങളിൽ ബഹ്റൈനിൽ നിന്നുൾപ്പെടെയുള്ള പ്രമുഖർ പെങ്കടുക്കും. ഇതോടനുബന്ധിച്ച് ജീവിത ശൈലി സെമിനാറും നടക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാര്‍ത്താ സമ്മേളനത്തില്‍ എം. സി.അബ്ദുൽ കരിം, മുഹമ്മദ് ഹുസൈന്‍ മദനി, കെ.സി.സൈനുദ്ദീന്‍ സഖാഫി എന്നിവരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.