മതസൗഹാർദം വിളിച്ചോതി മാർത്തോമ യുവജന സഖ്യം ഇഫ്‌താർ സംഗമം
text_fieldsമനാമ: സൗഹൃദത്തിെൻറയും സാഹോദര്യത്തിെൻറയും സന്ദേശമുണര്‍ത്തി ബഹ്‌റൈൻ മാർത്തോമാ യുവജന സഖ്യം, ബുദൈയയിൽ സ്ഥിതി ചെയുന്ന അൽ നൂഹ് ലേബർ ക്യാമ്പിലെ തൊഴിലാളികൾക്ക് ഒപ്പം ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു. മതസഹവർത്തിത്വത്തിെൻറയും പരസ്പര സഹകരണത്തിെൻറയും ഉദാഹരണമായാണ് ഈ സംഗമത്തെ കാണുന്നത് എന്ന് ഇടവക വികാരി റവ മാത്യു കെ മുതലാളി തെൻറ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
വര്‍ഗീയതയെ മാനവികത കൊണ്ടും, ജാതീയതയെ സാഹോദര്യം കൊണ്ടും, തീവ്രവാദത്തെയും ഭീകരവാദത്തെയും സഹനം കൊണ്ടും ക്ഷമ കൊണ്ടും നേരിടണമെന്നതാണ് ഇസ്‌ലാമിക നിലപാട് എന്ന് ഇന്ത്യൻ വെൽഫെയർ അസോസിയേഷൻ പ്രസിഡൻറ് ആമിർ ബൈഗ് തെൻറ ഇഫ്‌താർ സന്ദേശത്തിൽ പറഞ്ഞു. സയിദ് റമദാൻ അൽ നദവി, ഫഹീം ഖാൻ, ഇടവക സഹ വികാരി റവ റെജി പി എബ്രഹാം, സഖ്യം വൈസ് പ്രസിഡൻറ് സാമുവേൽ തങ്കപ്പൻ എന്നിവർ ആശംസകൾ അറിയിച്ചു. യോഗത്തിന് സഖ്യം സെക്രട്ടറി കെവിൻ ജേക്കബ് സ്വാഗതവും, പ്രോഗ്രാം കൺവീനർ രാജേഷ് മരിയാപുരം നന്ദിയും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.