പള്ളി ഇമാമിെൻറ കൊല: വേദനയോടെ പ്രദേശവാസികൾ
text_fieldsമനാമ: കഴിഞ്ഞ ദിവസം ബഹ്ൈറനിൽ അൽമസ്റയിൽ സ്ക്രാപ്പ് യാർഡിനടുത്ത് ചവറ്റുകുട്ടയിൽ പ്ലാസ്റ്റിക് സഞ്ചികളിൽ പൊതിഞ്ഞനിലയിൽ കണ്ടെത്തിയ മൃതദേഹം പള്ളി ഇമാമിെൻറതാണെന്ന് സ്ഥിരീകരിച്ചതോടെ വേദനയുമായി പള്ളി പ്രദേശവാസികൾ. ബഹ്റൈൻ പൗരത്വമുള്ള യമനി സ്വദേശിയായ അബ്ദുൾ ജലീൽ ഹമുദ് ആണ് മരിച്ചത്. മുഹറഖിലെ ബിൻ ഷിദ മസ്ജിദിലെ ഇമാമായിരുന്നു ജലീൽ. സംഭവത്തിൽ ഇൗ പള്ളിയിലെ മുഅദിനായ 35 കാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ ജോലി നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു പ്രതി. പള്ളിയിലെ ജോലിയിൽ നിന്ന് ഒഴിവാക്കിയതിെൻറ വൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചതെന്ന് പറയപ്പെടുന്നതായി പ്രാദേശിക പത്രങ്ങളായ അല്‍ അയ്യാം, അല്‍ വത്വന്‍ എന്നിവ റിപ്പോര്‍ട്ട് ചെയ്തു.
പള്ളി കേന്ദ്രീകരിച്ച് മുഅദ്ദിനിെൻറ അനധികൃത വിസ കച്ചവടം ഉള്‍പ്പെടെയുള്ളവയെ കുറിച്ച് ഇമാം ഔഖാഫില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് ജോലി നഷ്ടമായതെന്ന് അല്‍ വത്വന്‍ റിപ്പോർട്ടിൽ പറയുന്നു.പള്ളിയിൽ മുഅദ്ദിൻ സംഘം ചേർന്നിരുന്ന് സംഭാഷണം നടത്തുന്നത് ഇമാം വിലക്കിയിരുന്നതായി ഇമാമിെൻറ ഒരു ബന്ധു പറഞ്ഞതായി ഒരു പ്രാദേശിക പത്രവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രണ്ടു ദിവസം മുന്‍പ് പ്രഭാത നമസ്‌കാരത്തിന് പള്ളിയിലേക്ക് പുറപ്പെട്ട ഇമാമിനെ കാണാതാകുകയായിരുന്നു. ഇതിനെ തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകുകയും സാമൂഹിക മാധ്യമങ്ങളിലൂടെ കാണാനില്ലെന്നുള്ള കാര്യം അറിയിക്കുകയും ചെയ്തിരുന്നു. ഇതുധാരാളംപേർ ഷെയർ ചെയ്തിരുന്നു.
അതിനിടെ കഴിഞ്ഞ ദിവസം ചവറ്റുകുട്ടയിൽ മൃതദേഹം നിക്ഷേപിക്കുന്നത് കണ്ട ദൃക്സാക്ഷികളുടെ ഇടപെടലുകളാണ് പ്രതിയെ എളുപ്പത്തിൽ കുടുക്കാൻ സഹായിച്ചത്. കാറിൽ വന്നയാർ ചവറ്റുകുട്ടയിലേക്ക് ഭാരിച്ച വസ്തുക്കൾ നിക്ഷേപിക്കുന്നത് കണ്ട് സംശയം തോന്നിയ ഒരാൾ സുഹൃത്തുക്കളുടെ സഹായത്തോടെ നടത്തിയ ചോദ്യം ചെയ്യലിനെ തുടർന്നാണ് കൊലപാതകത്തിലേക്ക് നയിച്ച കാര്യങ്ങൾ വ്യക്തമായതെന്ന് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു. കൂടുതൽ ചോദ്യം ചെയ്യലിൽ തെൻറ കുട്ടിയുടെ മൃതദേഹമാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കാനും പ്രതി ശ്രമിച്ചുവത്രെ. മുഹറഖിലെ ബിൻ ഷിദ മസ്ജിദിന് സമീപത്തായിരുന്നു ഇമാം താമസിച്ചിരുന്നത്. അദ്ദേഹം കുടുംബത്തിനൊപ്പമാണ് താമസിച്ചുവന്നത്. മരണവാർത്ത അറിഞ്ഞതുമുതൽ അബ്ദുൾ ജലീൽ ഹമുദിെൻറ വീട്ടിലേക്ക് പരിസരവാസികളും മറ്റും അനുശോചനം അറിയിച്ച് എത്തുന്നുണ്ട്. പിഞ്ചുകുട്ടികൾ ഉൾപ്പെടെയുള്ള നാല് മക്കളാണ് അദ്ദേഹത്തിനുള്ളത്. പ്രതിയും മസ്ജിദിന് തൊട്ടടുത്തായാണ് താമസിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.