Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightരു​ചി​പ്രേ​മി​ക​ൾ​ക്ക്...

രു​ചി​പ്രേ​മി​ക​ൾ​ക്ക് ആ​വേ​ശ​മാ​യി 'മാ​സ്റ്റ​ർ ഷെ​ഫ്'

text_fields
bookmark_border
രു​ചി​പ്രേ​മി​ക​ൾ​ക്ക് ആ​വേ​ശ​മാ​യി മാ​സ്റ്റ​ർ ഷെ​ഫ്
cancel

മനാമ: ലുലു ഹൈപ്പർമാർക്കറ്റുമായി സഹകരിച്ച് ഗൾഫ് മാധ്യമം സംഘടിപ്പിച്ച രുചിയാസ്വാദകർക്ക് സമ്മാനിച്ചത് അവിസ്മരണീയമായ ഒരു സുന്ദര സായാഹ്നം. മത്സരാർഥികൾക്കൊപ്പം നൂറുകണക്കിന് കാണികളും ഒത്തുചേർന്ന മത്സരവേദിയിലേക്ക്, രുചിക്കൂട്ടുകളിൽ വിസ്മയമൊരുക്കി ഭക്ഷണപ്രിയരുടെ ഹൃദയങ്ങളിൽ ഇടം നേടിയ ഷെഫ് സുരേഷ് പിള്ളയും വാക്ചാരുതിയിലൂടെ കാണികളെ കൈയിലെടുക്കുന്ന അവതാരകൻ മാത്തുക്കുട്ടിയും എത്തിയപ്പോൾ ആവേശം വാനോളമുയർന്നു.

മാ​ത്തു​ക്കു​ട്ടി വേ​ദി​യി​ൽ

നാവിൽ കൊതിയൂറുന്ന മത്സ്യവിഭവങ്ങളൊരുക്കി 50 മത്സരാർഥികൾ അണിനിരന്ന ആദ്യ റൗണ്ട് പിന്നിട്ട് ഏഴുപേരാണ് ഫൈനലിലെത്തിയത്. പാചക മികവിനൊപ്പം, വിഭവത്തെക്കുറിച്ചുള്ള അവതരണപാടവംകൂടി പരിഗണിച്ച് നടത്തിയ വിധിനിർണയത്തിൽ ആൻസി ജോഷി ഒന്നാം സ്ഥാനവും ലീമ ജോസഫ് രണ്ടാം സ്ഥാനവും നൂർജഹാൻ മൂന്നാം സ്ഥാനവും നേടി.മത്സരത്തിന്റെ ആവേശത്തിനൊപ്പം, നൃത്തം, ഒപ്പന ഉൾപ്പെടെ നിരവധി കലാപരിപാടികളും അരങ്ങേറിയ സായാഹ്നത്തിൽ ഷെഫ് സുരേഷ് പിള്ള തന്റെ മാസ്റ്റർ പീസ് വിഭവം 'ഫിഷ് നിർവാണ'യുടെ ലൈവ് ഡെമോൺസ്ട്രേഷൻ അവതരിപ്പിച്ചത് കാണികൾ കൈയടികളോടെ സ്വീകരിച്ചു.

മാ​സ്റ്റ​ർ ഷെ​ഫ് പാ​ച​ക മ​ത്സ​ര​ത്തി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ ഷെ​ഫ് പി​ള്ള​ക്കൊ​പ്പം

സ്വന്തം തറവാട്ടിൽ ഒത്തുചേരുന്ന പ്രതീതിയോടെ ലുലു ദാനാ മാളിൽ എത്തുന്ന മലയാളികൾക്ക് മുന്നിൽ ഷെഫ് സുരേഷ് പിള്ളയുടെ ലാളിത്യം നിറഞ്ഞ അവതരണം കൂടിയായപ്പോൾ മത്സരം അവിസ്മരണീയമായെന്ന് ലുലു റീജനൽ മാനേജർ അബ്ദുൽ ഷുക്കൂർ പറഞ്ഞു. 2007ൽ പ്രവർത്തനം ആരംഭിച്ചതു മുതൽ മലയാളികൾക്ക് ഒത്തുചേരാനുള്ള പ്രിയപ്പെട്ട ഇടമാണ് ലുലു ദാനാ മാൾ. നൊസ്റ്റാൾജിയ പോലെ മലയാളികൾ മനസ്സിൽ കൊണ്ടുനടക്കുന്ന ലുലു ദാനാ മാളിൽ മാസ്റ്റർ ഷെഫ് മത്സരത്തിന് വേദിയൊരുക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. ഏത് വിഭവവും ആർക്കും വീട്ടിൽ ഉണ്ടാക്കാമെന്ന ആത്മവിശ്വാസം ജനിപ്പിക്കുന്നതായിരുന്നു ഷെഫ് സുരേഷ് പിള്ളയുടെ വാക്കുകളെന്നും അദ്ദേഹം പറഞ്ഞു. ഗൾഫ് മാധ്യമത്തിന്റെ നേതൃത്വത്തിൽ മത്സരത്തിന്റെ സംഘാടനം മികച്ചതായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സദസ്യർക്കുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകിയവർക്ക് മാസ സെയിൽസ് ആന്റ് മാർക്കറ്റിങ് സൂപ്പർവൈസർ മുഹമ്മദ് അനീസ് സമ്മാനം നൽകിയപ്പോൾ

ലുലു ദാനാ മാൾ മാനേജർ പ്രവീൺ, ഡെപ്യൂട്ടി മാനേജർ ഷിബു എബ്രഹാം, ബോഷ് കലൈഫാത്ത് ജനറൽ മാനേജർ എം. ഷിബു, ഗൾഫ് മാധ്യമം എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാർ ജമാൽ ഇരിങ്ങൽ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സഈദ് റമദാൻ എന്നിവരും ചടങ്ങിൽ വിശിഷ്ടാതിഥികളായി പങ്കെടുത്തു.ബോഷ് ഹോം അപ്ലയൻസസ് ആയിരുന്നു മത്സരത്തിെന്റ പ്രായോജകർ. മലബാർ ഗോൾഡ്, ഹൈസെൻസ്, മാളൂസ്, ഈസി കുക്ക്, ടിൽഡ, പാർക്ക് റെജിസ്, റോയൽ ബ്രാൻഡ്, എൻ.ഇ.സി റെമിറ്റ്, ട്രാവൽ സൂഖ്, മീനുമിക്സ്, മാസ, മാതാ അഡ്വർടൈസിങ് കമ്പനി, എ 2 സെഡ് അഡ്വർടൈസിങ് ആന്റ് പബ്ലിസിറ്റി, മീഡിയ വൺ എന്നിവരും മത്സരത്തിൽ പങ്കാളികളായിരുന്നു..

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cooking competitionUAEMaster Chef
News Summary - Master Chef cooking competition
Next Story