മൗലാന അബുൽ കലാം ആസാദ് അനുസ്മരണം നടത്തി
text_fieldsമനാമ: ഐ.വൈ.സി.സി മുഹറഖ് ഏരിയയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ സമര നായകനും ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന മൗലാന അബുൽ കലാം ആസാദ് അനുസ്മരണം നടത്തി. ഏരിയ പ്രസിഡന്റ് രതീഷ് രവിയുടെ അധ്യക്ഷതയിൽ നടന്ന യോഗം കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ഫാസിൽ വട്ടോളി ഉദ്ഘാടനം ചെയ്തു. അനസ് റഹിം വിഷയാവതരണവും അബ്ദുൽ മൻഷീർ അനുസ്മരണ പ്രഭാഷണവും നടത്തി. മതേതര ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ മുഖ്യപങ്കു വഹിച്ച ആളായിരുന്നു മൗലാന ആസാദ് എന്നും ഒരു മതവിശ്വാസിക്ക് എങ്ങനെ മതേതര നിലപാടുകൾ മുറുകെ പിടിക്കാം എന്ന് ജീവിതത്തിലൂടെ കാണിച്ചുതന്ന മഹദ് വ്യക്തിയായിരുന്നു അദ്ദേഹമെന്നും അനുസ്മരണ പ്രഭാഷകർ അഭിപ്രായപ്പെട്ടു. കേന്ദ്ര ജോ. സെക്രട്ടറി ഷിബിൻ തോമസ്, ട്രഷറർ നിതീഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി റിയാസ് സ്വാഗതവും ട്രഷറർ അൻഷാദ് റഹിം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.