വിയർപ്പിൻ ചരിതത്തിന് ‘സല്യൂട്ട്’
text_fieldsമനാമ: ലോക തൊഴിലാളി ദിനം വിവിധ പരിപാടികളോടെ ആഘോഷിക്കുേമ്പാൾ ബഹ്റൈനും അതിൽ പങ്കുചേരുന്നു. രാജ്യം മെയ് ദിനം പ്രമാണിച്ച് പൊതു അവധി ആയിരിക്കുമെന്ന് പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ മുഴുവന്‍ മന്ത്രാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാര്‍ അതോറിറ്റികള്‍ക്കും അവധിയായിരിക്കുമെന്ന് സര്‍ക്കുലറിൽ വ്യക്തമാക്കിയിരുന്നു. രാജ്യത്തെ തൊഴിൽ മന്ത്രാലയം ഉൾപ്പെടെയുള്ളവയുടെ നേതൃത്വത്തിൽ മെയ്ദിനാഘോഷം നടക്കും. തൊഴിലാളികൾക്കായി വിവിധ ആഘോഷ പരിപാടികളും സൗജന്യ ആരോഗ്യ പരിശോധനകളും കലാകായിക മത്സരങ്ങളുമെല്ലാം നടക്കും. വിവിധ എംബസികളും തങ്ങളുടെ പൗരൻമാർക്കായി പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. പ്രവാസി മലയാളി സംഘടനകളുടെ നേതൃത്വത്തിൽ നിരവധി പരിപാടികളാണ് ഇന്ന് നടക്കുക. ബഹ്റൈൻ കേരളീയ സമാജത്തിൽ ഇന്ത്യൻ തൊഴിലാളികൾക്കായി കലാമത്സരങ്ങളും കൂട്ടായ്മയും സംഘടിപ്പിച്ചിട്ടുണ്ട്. മറ്റ് നിരവധി സംഘടനകൾ തൊഴിലാളികൾക്ക് സൗജന്യ ആരോഗ്യ പരിശോധന ക്യാമ്പും നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.