Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right...

ആ​വ​ർ​ത്തി​ക്കാ​തി​രി​ക്ക​ട്ടെ ഇ​ത്ത​രം ദു​ര​ന്ത​ങ്ങ​ൾ

text_fields
bookmark_border
inbox
cancel

പ്ര​കൃ​തി ച​വി​ട്ടി​യ​ര​ച്ചു​ക​ള​ഞ്ഞ പ്ര​തീ​ക്ഷ​ക​ൾ​ക്കും കു​ത്തി​യൊ​ലി​ച്ചു​പോ​യ കി​നാ​വു​ക​ൾ​ക്കും മു​ന്നി​ൽ ക​ര​യാ​ൻ പോ​ലു​മാ​വാ​തെ വി​റ​ങ്ങ​ലി​ച്ചു നി​ൽ​ക്കു​ക​യാ​ണ് ചൂ​ര​ൽ​മ​ല, മു​ണ്ട​ക്കൈ പോ​ലു​ള്ള ദു​ര​ന്ത ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ.

ലോ​ക​ത്ത​ങ്ങോ​ള​മി​ങ്ങോ​ള​മു​ള്ള മ​നു​ഷ്യ​ത്വം മ​ര​വി​ച്ചു​പോ​യി​ട്ടി​ല്ലാ​ത്ത മ​നു​ഷ്യ​രാ​ൽ ചേ​ർ​ത്തു​പി​ടി​ക്ക​പ്പെ​ടു​മ്പോ​ഴും പ്രി​യ​പ്പെ​ട്ട​വ​രു​ടെ വി​യോ​ഗ​ത്തി​ൽ ഉ​ള്ളു​പൊ​ള്ളു​ന്ന ജീ​വ​ൻ ബാ​ക്കി​യാ​യ​വ​രു​ടെ വി​ങ്ങ​ലു​ക​ളും ഗ​ദ്ഗ​ദ​ങ്ങ​ളും ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളു​ടെ ചു​വ​രു​ക​ളെ പോ​ലും ക​ണ്ണീ​ര​ണി​യി​ക്കു​ന്ന നൊ​മ്പ​ര​ക്കാ​ഴ്ച​യാ​ണ് സ​മ്മാ​നി​ക്കു​ന്ന​ത്. ഒ​റ്റ രാ​ത്രി​കൊ​ണ്ട് ഉ​റ്റ​വ​രി​ല്ലാ​തെ ഒ​റ്റ​പ്പെ​ട്ടു​പോ​യ ന​മ്മു​ടെ സ​ഹ​ജീ​വി​ക​ളു​ടെ നോ​വും വേ​വും വ​ര​ഞ്ഞി​ടു​ക എ​ന്ന​ത് അ​ക്ഷ​ര​ങ്ങ​ൾ കൊ​ണ്ട് അ​സാ​ധ്യ​മാ​ണെ​ന്ന​താ​ണ് പ​ര​മാ​ർ​ഥം.

മു​ല​പ്പാ​ൽ കൊ​ണ്ടു​പോ​ലും മാ​ന​വി​ക​ത​യു​ടെ മ​ഹ​ത്താ​യ അ​ധ്യാ​യ​ങ്ങ​ൾ മ​നു​ഷ്യ കു​ല​ത്തി​നു സ​മ്മാ​നി​ക്കു​ന്ന ക​നി​വി​ന്റെ നേ​ർ​ക്കാ​ഴ്ച​ക​ൾ ദാ​രു​ണ​മാ​യ ദു​ര​ന്ത​ത്തി​ന്റെ ന​ടു​ക്ക​ത്തി​നി​ട​യി​ലും നെ​ഞ്ച​ക​ത്തി​ൽ തെ​ളി​നീ​രൊ​ഴു​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ​ത​ന്നെ​യാ​ണ് എ​ന്ന് പ​റ​യാ​തെ വ​യ്യ.

ഒ​ത്തു​ചേ​ര​ലി​ന്റെ​യും ഒ​ഴി​ഞ്ഞു​കൊ​ടു​ക്ക​ലി​ന്റെ​യും അ​ക​ന്നു​മാ​റ​ലി​ന്റെ​യും മാ​റോ​ടു​ചേ​ർ​ക്ക​ലി​ന്റെ​യും സ​മ്മി​ശ്ര ഗ​ന്ധം പേ​റു​ന്ന മ​നോ​ഹ​ര​മാ​യൊ​രു ക​വി​ത പോ​ലെ​യു​ള്ള ജീ​വി​തം ഒ​റ്റ രാ​ത്രി​കൊ​ണ്ട് അ​വ​സാ​നി​ച്ചു​പോ​വു​ക എ​ന്ന​ത് ചി​ന്തി​ക്കു​മ്പോ​ൾ​ത​ന്നെ അ​ക​ച്ച​ങ്ക് വെ​ന്ത് മു​ള്ളാ​ണി​യി​ൽ ആ​ത്മാ​വ് പി​ട​യു​മ്പോ​ഴു​ള്ള വേ​ദ​ന​യാ​ണ് മ​നഃ​സാ​ക്ഷി മ​ര​വി​ച്ചു​പോ​യി​ട്ടി​ല്ലാ​ത്ത ഓ​രോ ന​ര​ജ​ന്മ​ത്തി​നും സ​മ്മാ​നി​ക്കു​ന്ന​ത്.

ത​ല​ച്ചോ​റി​ൽ കൊ​ടും വി​ഷം മാ​ത്രം കൊ​ണ്ടു​ന​ട​ക്കു​ന്ന ചു​രു​ങ്ങി​യ മ​നു​ഷ്യ​രൊ​ഴി​കെ കേ​ര​ളം മു​ഴു​വ​ൻ ഈ ​ദു​ര​ന്ത​ത്തി​ന്റെ ഇ​ടി​മു​ഴ​ക്ക​ത്തി​ൽ കി​ടി​ലം​കൊ​ണ്ട് പി​ട​ഞ്ഞു​നി​ന്നു എ​ന്ന​തും ഒ​രു വ​സ്തു​ത​യാ​ണ്.

മ​ര​ണ​ത്തി​ന്റെ മ​ഴ​വെ​ള്ള​പ്പാ​ച്ചി​ലി​ൽ ഒ​ന്നാ​കെ ഒ​ഴു​കി​പ്പോ​യ പ്ര​ദേ​ശ​ത്തെ പു​ന​ർ​നി​ർ​മി​ക്കാ​നു​ള്ള ച​ർ​ച്ച​ക​ൾ അ​ന്ത​രീ​ക്ഷ​ത്തി​ൽ മു​ഴ​ങ്ങി​ക്കേ​ട്ടു കൊ​ണ്ടി​രി​ക്കു​ന്ന വ​ർ​ത്ത​മാ​ന​ത്തി​ൽ ചി​ല ചി​ത​റി​യ ചി​ന്ത​ക​ൾ പ​ങ്കു​വെ​ക്ക​ണ​മെ​ന്ന് തോ​ന്നു​ന്നു. ഉ​രു​ൾ പൊ​ട്ട​ൽ സാ​ധ്യ​ത നി​ല​നി​ൽ​ക്കു​ന്ന ഇ​ട​ങ്ങ​ളെ​ന്നു പാ​രി​സ്ഥി​തി​ക വി​ദ​ഗ്ധ​ർ പ​ഠ​ന​ങ്ങ​ൾ ന​ട​ത്തി​പ്പ​റ​ഞ്ഞ പ്ര​ദേ​ശ​ങ്ങ​ൾ പു​ന​ര​ധി​വാ​സ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി നി​ർ​ത്താ​ൻ പ്ര​ത്യേ​ക ശ്ര​ദ്ധ ഉ​ണ്ടാ​വേ​ണ്ട​താ​യി​ട്ടു​ണ്ട്.

കൂ​ടാ​തെ ഇ​ത്ത​രം പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ല​വി​ൽ താ​മ​സി​ക്കു​ന്ന​വ​രെ​ക്കൂ​ടി കൂ​ടു​ത​ൽ സു​ര​ക്ഷി​ത​മാ​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് പ​റി​ച്ചു​ന​ടാ​നു​ള്ള ന​ട​പ​ടി​ക​ളും ഭ​ര​ണ​കൂ​ട​ത്തി​ന്റെ​യും സ​ന്ന​ദ്ധ കൂ​ട്ടാ​യ്മ​ക​ളു​ടെ​യും ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​വേ​ണ്ട​തു​ണ്ട്.

ഒ​പ്പം പ്ര​കൃ​തി​യെ പ​ര​മാ​വ​ധി പ്ര​കോ​പി​പ്പി​ക്കാ​തെ​യു​ള്ള വി​ക​സ​ന​ത്തി​ന്‌ പ്രാ​മു​ഖ്യം ന​ൽ​കാ​ൻ ന​മ്മു​ടെ ന​യ​ങ്ങ​ളി​ൽ കാ​ത​ലാ​യ മാ​റ്റ​ങ്ങ​ൾ അ​നി​വാ​ര്യ​മാ​യ കാ​ല​ത്തി​ലൂ​ടെ​യാ​ണ് നാം ​സ​ഞ്ച​രി​ക്കു​ന്ന​തെ​ന്നു​ള്ള ബോ​ധ്യം തീ​ർ​ച്ച​യാ​യും രാ​ഷ്ട്രീ​യ നേ​തൃ​ത്വ​ത്തി​ന് ഉ​ണ്ടാ​വ​ണം.

വ​ൻ​കി​ട കു​ത്ത​ക​ക​ൾ എ​റി​ഞ്ഞു​കൊ​ടു​ക്കു​ന്ന എ​ല്ലി​ൻ ക​ഷ​ണ​ങ്ങ​ൾ​ക്ക് വേ​ണ്ടി ജ​ന​ത​യെ ഒ​റ്റു​കൊ​ടു​ക്കു​ന്ന ത​ര​ത്തി​ൽ പ്ര​കൃ​തി​യു​ടെ നേ​രെ കൈ​യേ​റ്റം ന​ട​ത്തു​ന്ന​വ​ർ​ക്ക് അ​ഴി​ഞ്ഞാ​ടാ​ൻ അ​വ​സ​രം ഉ​ണ്ടാ​ക്കി​ക്കൊ​ടു​ക്കു​ന്ന ജൂ​താ​സു​മാ​രെ തി​രി​ച്ച​റി​യാ​നും അ​ത്ത​രം ഇ​ത്തി​ക്ക​ണ്ണി​ക​ളെ തി​രു​ത്തി​ക്കാ​നും പൊ​തു​സ​മൂ​ഹ​വും മാ​ധ്യ​മ​ങ്ങ​ളും കൂ​ടു​ത​ൽ കൂ​ടു​ത​ൽ ജാ​ഗ്ര​ത കാ​ണി​ക്കേ​ണ്ട​താ​യി​ട്ടു​ണ്ട്.

അ​ന്ധ​മാ​യ വി​ധേ​യ​ത്വ​ത്തി​ൽ സ്വ​ന്തം പാ​ർ​ട്ടി ചെ​യ്യു​ന്ന​തെ​ന്തും ന്യാ​യീ​ക​രി​ക്കു​ന്ന പ​തി​വ് രീ​തി​ക​ളി​ൽ​നി​ന്നും പാ​ടേ വ്യ​തി​ച​ലി​ച്ചു​കൊ​ണ്ട് ഓ​രോ പാ​ർ​ട്ടി​ക​ളി​ലും തി​രു​ത്ത​ൽ ശ​ക്തി​ക​ളാ​യി പു​തു ത​ല​മു​റ​യെ​ങ്കി​ലും മാ​റു​ക എ​ന്ന​ത് കാ​ല​ഘ​ട്ട​ത്തി​ന്റെ ആ​വ​ശ്യ​മാ​ണ്.

നൂ​റു​ക​ണ​ക്കി​ന് സ​ഹോ​ദ​രീ സ​ഹോ​ദ​ര​ന്മാ​ർ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങു​ക​യും അ​തി​ലും എ​ത്ര​യോ ഇ​ര​ട്ടി​പേ​ർ മേ​ൽ​വി​ലാ​സം ന​ഷ്ട​പ്പെ​ട്ട​വ​രാ​യി തീ​രു​ക​യും ചെ​യ്ത ഇ​ത്ത​രം ദു​ര​ന്ത​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ മ​നു​ഷ്യ സാ​ധ്യ​മാ​യ മു​ൻ​ക​രു​ത​ലു​ക​ൾ ചെ​യ്യാ​ൻ സ്വാ​ർ​ഥ​ത ന​മു​ക്കേ​വ​ർ​ക്കും ത​ട​സ്സ​മാ​വാ​തി​രി​ക്ക​ട്ടെ. മ​ണ്ണ​റ​യി​ലേ​ക്ക് മ​ട​ങ്ങി​പ്പോ​യ എ​ല്ലാ മ​നു​ഷ്യ​രു​ടെ​യും വേ​ദ​നി​പ്പി​ക്കു​ന്ന ഓ​ർ​മ​ക​ൾ​ക്ക് മു​ന്നി​ൽ ക​ണ്ണീ​ർ​പൂ​ക്ക​ൾ അ​ർ​പ്പി​ക്ക​ട്ടെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf MadhyamamBahrain NewsInbox
News Summary - May such tragedies not repeat again
Next Story