എം.സി.എം.എ ഓണാഘോഷം
text_fieldsമനാമ: സെൻട്രൽ മാർക്കറ്റ് മലയാളി അസോസിയേഷന്റെ (എം.സി.എം.എ) ഓണാഘോഷം സ്നേഹനിലാവ് 2024 മനാമ കെ.എം.സി.സി ഹാളിൽ വിവിധ പരിപാടികളോടെ നടന്നു. ജനപങ്കാളിത്തംകൊണ്ട് വർണാഭമായ പരിപാടിയിൽ വിവിധ മേഖലകളിൽ പ്രവർത്തിച്ചവരെ ആദരിച്ചു.
ഒട്ടനവധി കാരുണ്യ പദ്ധതികൾ ചെയ്തുകൊണ്ട് മുന്നോട്ടുപോകുന്ന എം.സി.എം.എ, നിർധനരായ മെംബർമാരെ ചേർത്തുപിടിക്കുന്നതിനുവേണ്ടി അർഹരെ കണ്ടെത്തി അവർക്ക് പ്രതിമാസ പെൻഷൻ നൽകുന്ന പദ്ധതിയുടെ പ്രഖ്യാപനം ചാരിറ്റി കൺവീനർ അബ്ദുൽ നാസർ നിർവഹിച്ചു. ജനറൽ സെക്രട്ടറി അഷ്കർ പൂഴിത്തല ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അസീസ് പേരാമ്പ്ര അധ്യക്ഷത വഹിച്ചു.
പ്രോഗാം കൺവീനർ അനീസ് ബാബു സ്വാഗതം പറഞ്ഞു. രക്ഷധികാരി ലത്തീഫ് മരക്കാട്ട്, മാർക്കറ്റിലെ മറ്റു സംഘടന നേതാക്കളായ സലാം മമ്പട്ട് മൂല, ബഷീർ തറയിൽ, ചന്ദ്രൻ വളയം, ജയപ്രകാശ് എന്നിവർ ആശംസകൾ അർപ്പിച്ചു. ട്രഷറർ അബ്ദുൽ സമദ് പത്തനാപുരം നന്ദി പ്രകാശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.