മെഡ്കെയർ മീറ്റ് യുവർ ഡോക്ടർ കൺസൾട്ടിങ് സംഘടിപ്പിച്ചു
text_fieldsമനാമ: പ്രവാസി വെൽഫെയറിന് കീഴിൽ പ്രവർത്തിക്കുന്ന മെഡ്കെയർ സംഘടിപ്പിച്ച മീറ്റ് യുവർ ഡോക്ടർ മൂന്നാമത് സൗജന്യ കൺസൾട്ടേഷൻ ക്യാമ്പ് സാധാരണക്കാരായ പ്രവാസി സമൂഹത്തിന് ഏറെ ആശ്വാസകരമായി മാറി. പലവിധ രോഗങ്ങളാൽ പ്രയാസപ്പെടുന്ന സാധാരണക്കാരായ പ്രവാസികൾക്ക് ജീവൻരക്ഷാ മരുന്നുകൾ സൗജന്യമായി നൽകിവരുന്ന മെഡ്കെയർ സംഘടിപ്പിച്ച മീറ്റ് യുവർ ഡോക്ടർ കൺസൾട്ടേഷനിൽ ബഹ്റൈനിലെ പ്രഗത്ഭ ഡോക്ടർമാരുടെ സൗജന്യ കൺസൾട്ടേഷനും മരുന്നും നൽകി. സിഞ്ച് പ്രവാസി സെന്ററിൽ സംഘടിപ്പിച്ച ക്യാമ്പിൽ രാവിലെ മുതൽ നൂറുകണക്കിന് പ്രവാസികൾ പങ്കെടുത്തു. പ്രഗത്ഭ ഡോക്ടർമാരായ ഡോ. അനൂപ് അബ്ദുല്ല, ഡോ. ദീപക്, ഡോ. ഫമിൽ എരഞ്ഞിക്കൽ, ഡോ. ഫൈസൽ, ഡോ. ഗായത്രി ആർ. പിള്ള, ഡോ. ജയ്സ് ജോയ് എന്നിവർ രോഗ പരിശോധന നടത്തി.
സാമൂഹിക പ്രവർത്തകരായ ഫസലുൽ ഹഖ്, റഷീദ് മാഹി, മൻഷീർ, മിഥുൻ മോഹൻ, എം.എം. സുബൈർ, രാമത്ത് ഹരിദാസ്, അജ്മൽ മാമ്പ, രജപാണ്ട്യൻ, അൻവർ നിലമ്പൂർ, കെ.ടി. സലിം, കെ.പി. ബഷീർ, സൽമാനുൽ ഫാരിസ്, നാസർ മഞ്ചേരി, മിനി മാത്യു, അബ്ദുൽ ഗഫൂർ മൂക്ക്തല, വി.കെ. അനീസ് തുടങ്ങിയവർ ക്യാമ്പ് സന്ദർശിച്ചു.
പ്രവാസി വെൽഫെയർ പ്രസിഡൻറ് ബദറുദ്ദീൻ പൂവാർ, വൈസ് പ്രസിഡന്റ് മുഹമ്മദലി മലപ്പുറം, മെഡ്കെയർ കൺവീനർ മജീദ് തണൽ, മെഡ്കെയർ എക്സിക്യൂട്ടിവുകളായ അനസ് കാഞ്ഞിരപ്പള്ളി, ഷാനവാസ്, ഗഫാർ, ബാലാജി, അബ്ദുല്ല കുറ്റ്യാടി, കൃഷ്ണകുമാർ, ആശിഷ്, ആഷിക് എരുമേലി, സതീഷ്, എ.വി. ഹാഷിം, അനിൽ കുമാർ, പി.എ.ബഷീർ, ജോയ്, ടി.കെ. മൊയ്തു , അസ്ലം വേളം, നൗഷാദ് തിരുവനന്തപുരം, ഫസൽ റഹ്മാൻ, മുഹമ്മദ് അമീൻ, ഷാഹുൽ ഹമീദ് തുടങ്ങിയവരും പ്രവാസി മിത്ര എക്സിക്യൂട്ടിവുകളായ ലിഖിത ലക്ഷ്മൺ, റുമൈസ അബ്ബാസ് എന്നിവരും ക്യാമ്പിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.