മീഡിയ വൺ ലിറ്റിൽ സ്കോളർ ഒന്നാംഘട്ട പരീക്ഷക്ക് മികച്ച പ്രതികരണം
text_fieldsമനാമ: മലർവാടി, ടീൻ ഇന്ത്യ കൂട്ടായ്മകളുമായി സഹകരിച്ച് മീഡിയവൺ സംഘടിപ്പിക്കുന്ന ലിറ്റിൽ സ്കോളർ വിജ്ഞാനോത്സവത്തിന്റെ ബഹ്റൈൻ തല ഒന്നാംഘട്ട പരീക്ഷ നടന്നു. നൂറുകണക്കിന് വിദ്യാർഥി വിദ്യാർഥിനികൾ പങ്കെടുത്തു. ലോകമെമ്പാടുമുള്ള മലയാളി വിദ്യാർഥികളുടെ വൈജ്ഞാനികോന്നമനം ലക്ഷ്യമിട്ട് 20 വർഷത്തിലേറെയായി സംഘടിപ്പിക്കുന്ന അറിവിന്റെ ഉത്സവമാണ് ലിറ്റിൽ സ്കോളർ.
മനാമയിൽ ഒരുക്കിയ പരീക്ഷകേന്ദ്രത്തിൽ രക്ഷിതാക്കളോടൊപ്പം വിദ്യാർഥികൾ അതിരാവിലെ എത്തിച്ചേർന്നു. മൂന്നാംക്ലാസ് മുതൽ 12ാം ക്ലാസ് വരെയുള്ള കുട്ടികളാണ് പങ്കെടുത്തത്. കേരളത്തിലെ 14 ജില്ലകൾ, ചെന്നൈ, ഡൽഹി, ആൻഡമാൻ എന്നിവിടങ്ങളിലുമായി ഒരുക്കിയ 250 കേന്ദ്രങ്ങളിലാണ് ഒന്നാംഘട്ട പരീക്ഷ നടന്നത്. 40 ലക്ഷത്തോളം രൂപയുടെ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്.
ടീൻ ഇന്ത്യ ബഹ്റൈൻ രക്ഷാധികാരി സുബൈർ എം.എം, ലിറ്റിൽ സ്കോളർ സംഘാടക സമിതി ജനറൽ കൺവീനർ മുഹമ്മദ് ഷാജി, അസിസ്റ്റന്റ് കൺവീനർ ലുബൈന ഷഫീഖ്, പരീക്ഷാ കൺട്രോളർ നൂറ ഷൗക്കത്തലി, ടീൻ ഇന്ത്യ കോഓഡിനേറ്റർ അനീസ് വി.കെ, മലർവാടി അസിസ്റ്റന്റ് കോഓഡിനേറ്റർ സജീബ് തുടങ്ങിയവർ നേതൃത്വം നൽകി.
എ.എം. ഷാനവാസ്. ഷഹീന നൗമൽ, നസീബ യൂനുസ്, ശൈമില നൗഫൽ, ബുശ്റ ഹമീദ്, സൈഫുന്നിസ റഫീഖ്, ഫർസാന, ഫസീല ഹാരിസ്, ഫസീല യൂനുസ്, നാസിയ ഗഫാർ, ഹേന ജുമൈൽ, നാസ്നിൻ അൽത്താഫ്, ഷിജിന ആഷിഖ്, സകിയ ഷമീർ എന്നിവരായിരുന്നു പരീക്ഷ ഇൻവിജിലേറ്റർമാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.